മന്ദംകൊല്ലിയിലെ കൊലപാതകം രണ്ടുപേര്‍ അറസ്റ്റില്‍

0

സുല്‍ത്താന്‍ ബത്തേരി സ്വദേശി പീതാംബരന്‍ മരിച്ചത് സോഡാകുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ്. സംഭവത്തില്‍ രണ്ട്പേരെ പൊലിസ് അറസ്റ്റ് ചെയ്തു.മന്ദംകൊല്ലി ടേസ്റ്റിതട്ടുകടയിലെ ജീവനക്കാരനും കാലടി മഞ്ഞപ്ര തേവര്‍ക്കൂട്ടം സനീഷ്(32), തമിഴ്നാട് പാട്ടവയല്‍ സ്വദേശിയും പുത്തന്‍കുന്ന് കോടതിപ്പാടിയില്‍ മേക്കാടന്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന ലോകനാഥന്‍(40) എന്നിവരെ/യാണ് പോലീസ് അറസ്റ്റ് ചെയ്ത്.അറസ്റ്റ് ചെയ്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി
ശനിയാഴ്ച പുലര്‍ച്ചെ ടേസ്റ്റി തട്ടുകടയില്‍ മദ്യപിച്ചികൊണ്ടിരുന്ന തങ്ങളുടെ സമീപത്തേക്ക് അസഭ്യം പറഞ്ഞുവന്ന പീതാംബരനുമായി വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട് സോഡാകുപ്പിക്കൊണ്ട് തലയ്ക്ക ്അടിച്ചുവെന്നുമാണ് ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ സനീഷ് പറഞ്ഞെതെന്ന് പൊലിസ് പറഞ്ഞു. സംഭവം നടക്കുന്നതിന്നിടെ ലോകനാഥന്‍ ഓടി സമീപത്തെ വീട്ടിലെത്തുകയും വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി ഇയാളെ പിടികൂടിയപ്പോഴാണ് കൊലപാതകം അറിഞ്ഞത്. തട്ടുകടയുടെ എതിര്‍ഭാഗത്ത് പാതയോരത്തായാണ് പീതാംബരന്റെ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!