കൃഷിനാശവും പ്രളയക്കെടുതിയും മൂലം കോടി കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിഭവനില്‍ മാസങ്ങളായി കൃഷി ഓഫീസര്‍ ഇല്ലാതായതോടെ കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ആഴ്ചയില്‍ മാത്രം വല്ലപ്പോഴുമാണ് ചാര്‍ജുള്ള കൃഷി ഓഫീസര്‍ എത്തുന്നത് ഇത് മൂലം കര്‍ഷകര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. വര്‍ഷങ്ങളായി കൃഷി ഓഫീസര്‍ ഇല്ലാതിരുന്ന മുള്ളന്‍കൊല്ലി കൃഷിഭവനില്‍ വിചാധ കര്‍ഷക സംഘടനകളുടെ സമരത്തെ തുടര്‍ന്നാണ് കൃഷി മന്ത്രി നേരിട്ട് ഇടപ്പെട്ട് ക്യഷി ഓഫീസറെ പോസ്റ്റ് പോസ്റ്റ് ചെയ്‌തെങ്കിലും മാസങ്ങള്‍ക്കകം മന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് തന്നെ കൃഷി ഓഫീസറെ സ്വന്തം ജില്ലയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പകരം പുതിയകൃഷി ഓഫീസറെ നിയമിക്കുന്നതിന് ക്യഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. നിത്യേന കൃഷി നാശമുണ്ടായ കര്‍ഷകര്‍ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് അപേക്ഷകളുമായി കൃഷി ഭവനിലെത്തുന്നുണ്ടെങ്കിലും കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിക്കുന്നതിനോ അപേക്ഷകള്‍ വാങ്ങുന്നതിന് പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയില്‍ ഏറ്റവുമധികം കാര്‍ഷിക നാശനഷ്ടങ്ങളുണ്ടായ സ്ഥലം കൂടിയാണിവിടം, കര്‍ഷകരുടെ കാപ്പി, കുരുമുളക്, കവുങ്ങ്, നെല്ല്, വാഴ, ഇഞ്ചി, ചേന, ഏലം തുടങ്ങിയ കൃഷികള്‍ പ്രളയക്കെടുതി എലം നശിച്ചതോടെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കൃഷി ഓഫീസിലെത്തുമ്പോഴാണ് ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍ ഇല്ലാത്തത് മുലം അപേക്ഷകള്‍ കൃത്യമായി പരിശോധിക്കുക പോലും ചെയ്യുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. അടിയന്തരമായി ജില്ലയിലെ ജനപ്രതിനിധികള്‍ ഇടപ്പെട്ട് കൃഷി ഓഫീസറെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.