പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി ദുബായിയുടെയും കത്തോലിക്ക കോണ്‍ഗ്രസ് യുഎഇയുടെയും സഹകരണത്തോടെ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതസമിതിക്കു നല്‍കിയ പള്‍സ് ഓക്‌സിമീറ്ററുകള്‍ കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റും താമരശ്ശേരി രൂപതാ ബിഷപ്പുമായ മാര്‍. റെമിജിയസ് പിതാവില്‍ നിന്ന് രൂപത പ്രസിഡന്റ് ഡോ. കെ പി സാജു, ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുംങ്കല്‍, ജന.സെക്രട്ടറി അഡ്വ. ജിജില്‍ ജോസഫ് എന്നിവര്‍ ഏറ്റുവാങ്ങി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ഗ്ലോബല്‍ ട്രഷറര്‍ ഡോ. ജോബി കാക്കശ്ശേരില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.