മുട്ടില്‍ മരം മുറി ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട്  ജില്ലയിലും യുഡിഎഫ് ധര്‍ണ 

0

മുട്ടില്‍ മരം കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ധര്‍ണാ സമരം നടത്തി . യഥാര്‍ത്ഥ മരം കൊള്ളക്കാരെ സംരക്ഷിക്കാന്‍ ആദിവാസികളെയും കര്‍ഷകരെയും കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ്  ആവശ്യം.

വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ

പുല്‍പള്ളി വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ കെ.പി സി.സി. സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ വി.എം. പൗലോസ് അദ്ധ്യക്ഷനായിരുന്നു. സിദ്ദിഖ് മഖ്ദൂതി, പി.എന്‍. ശിവന്‍, എം.ടി. കരുണാകരന്‍, കെ.എം.എല്‍ ദോസ്, ലിയോ ടോം, ഷിബു നീറന്താനത്ത്,തുടങ്ങിയവര്‍ സംസാരിച്ചു.

 

ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ

യു.ഡി.എഫ്.മേപ്പാടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. യു.ഡി.എഫ്.നിയോജക മണ്ഡലം കണ്‍വീനര്‍ പി.പി. ആലി ധര്‍ണ ഉദ്ഘാടനം ചെയ്തു.ടി. ഹംസ അദ്ധ്യക്ഷനായിരുന്നു.എ. രാംകുമാര്‍, ഹാരീസ്, ബി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.രാജു ഹെജമാടി,ടി.എ.മുഹമ്മദ്, ടി.എം

 

പ്രതിഷേധ സമരം നടത്തി

യു ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം കെ പി സി സി സെക്രട്ടറി അഡ്വ. എന്‍ കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പടയന്‍ മുഹമ്മദ് അധ്യക്ഷനായിരുന്നു. കെ എ ആന്റണി, പി വി ജോര്‍ജ്ജ്, എക്കണ്ടി മൊയ്തൂട്ടി, ടി എ റെജി, സണ്ണി ചാലില്‍ എന്നിവര്‍ സംസാരിച്ചു.

 

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ

പനമരം പഞ്ചായത്തില്‍ യു.ഡി.എഫ്  നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ മുന്നില്‍ ധര്‍ണ്ണ നടത്തി. സമരം കേരളാ കോണ്‍ഗ്രസ്സ് (ജേക്കബ്) വിഭാഗം സ്ഥംസ്ഥാന സെക്രട്ടറി എം.സി.സെബാസ്റ്റ്യന്‍ ഉല്‍ഘാനം ചെയതു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റര്‍, പി.കെ.അസ്മത്ത്, പി.ജെ.ബേബി കെ.അസീസ്,  തുടങ്ങിയവര്‍ സംസാരിച്ചു.

 

വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ

ചീരാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ചീരാല്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ബത്തേരി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍കുണ്ടാട്ടില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ചീരാല്‍ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ മുസ്തഫ കണ്ണോത്ത് അധ്യക്ഷനായിരുന്നു.മുനീബ് കുടുക്കി, കെ.വി.ശശി, വി.ടി.ബേബി, ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

യുഡിഎഫ് നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

ഈട്ടി മരം മുറി കേസ് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുന്നിലും യുഡിഎഫ് ബത്തേരി മുനിസിപ്പല്‍ കമ്മറ്റി ധര്‍ണ്ണ നടത്തി. പ്രതിഷേധ പരിപാടി ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ഉല്‍ഘാടനം ചെയ്തു.കെ പി നൂറുദ്ദീന്‍ അധ്യക്ഷനായി. നിസി അഹമ്മദ്, ബാബു പഴുപ്പത്തൂര്‍, അഡ്വ. സതീഷ് പൂതിക്കാട്, തൈതൊടി ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

 

യു ഡി എഫ് കമ്മറ്റി ധര്‍ണസമരം നടത്തി

റവന്യൂപട്ടയ ഭൂമിയിലെ മരം മുറി സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കണിയാമ്പറ്റ പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി കണിയാമ്പറ്റ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണസമരം നടത്തി.സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സി സുരേഷ് ബാബു,അബ്ദുല്‍ ഗഫൂര്‍ കാട്ടി, ഒ വി അപ്പച്ചന്‍, നജീബ് കരണി,പി അയമു, റസാഖ് നെല്ലിയമ്പം, ഹുസൈന്‍ കീടക്കാട്, എം എ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ സമരം നടത്തി


മരം കൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് തവിഞ്ഞാല്‍ വില്ലേജ് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ സമരം ജനറള്‍ സെക്രട്ടറി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.ജോസ് പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. സിദ്ധീഖ്, ജോസ് കൈനികുന്നേല്‍, എം.കെ. ജബ്ബാര്‍ , എല്‍സി ജോയി, എം.ജി.ബാബു, പി.എം. ഇബ്രാഹീം, ലൈജി തോമസ്, സുരേഷ് പാലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

 

യുഡിഎഫ് ധര്‍ണ നടത്തി

മുട്ടില്‍ മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തി. കളക്ടറേറ്റിന് മുന്‍പില്‍ യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ യുഡിഎഫ് ചെയര്‍മാന്‍ പി.പി.എ കരീം ഉദ്ഘാടനം ചെയ്തു.എ പി ഹമീദ് ധര്‍ണയില്‍ അധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ്, രാജേന്ദ്രന്‍, പി കെ കുഞ്ഞു മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!