പഠനോപകരണം നല്‍കി ഡിവൈഎഫ്‌ഐ.

0

അണിചേരാം അക്ഷരമറിയാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് ഡിവൈഎഫ്‌ഐ വെള്ളമുണ്ട പുളിഞ്ഞാല്‍ യൂണിറ്റ് സമാഹരിച്ച വിവിധ പഠനോപകരണങ്ങള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകയായ കെ.ഒ നിര്‍മ്മലയ്ക്ക് കൈമാറി.വെള്ളമുണ്ട പഞ്ചായത്ത് അംഗം ശാരദ അത്തിമുറ്റം അധ്യക്ഷയായി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം കല്യാണി,ഡിവൈഎഫ്‌ഐ പനമരം ബ്ലോക്ക് സെക്രട്ടറി മുഹമ്മദലി,വെള്ളമുണ്ട മേഖലാ സെക്രട്ടറി അഷറഫ്,യാസിര്‍,ഷിജോ,ജുബൈരിയ,അരുണ്‍കുമാര്‍,രാകേഷ്,രോഹിത്ത്,ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!