ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍

0

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ് കൂളുകളില്‍ പ്രവേശനം നേടുന്നതിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കണിയാമ്പറ്റ (പെണ്‍കുട്ടികള്‍), നല്ലൂര്‍നാട് (ആണ്‍കുട്ടികള്‍), പൂക്കോട് (ആണ്‍കുട്ടികളും, പെണ്‍കുട്ടികളും) എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കാണ് പ്രവേശനം. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസിലേക്കുമാണ് പ്രവേശനം. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. നല്ലൂര്‍നാട്/കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും, മറ്റു സമുദായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരായ കാട്ടുനായ്ക്ക, ചോലനായ്ക്ക തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകളോടൊപ്പം ജാതി, വരുമാനം, ജനന തിയ്യതി, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പഠിക്കുന്ന സ്ഥാപനത്തിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 25 ന് വൈകീട്ട് 5 ന് മുമ്പായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകളിലോ, ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.stmrs.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അതിന്റെ പ്രിന്റ് ഔട്ട്, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീത് എന്നിവയും ഹാജരാക്കണം. സമയപരിധി കഴിഞ്ഞു വരുന്നതും, നിശ്ചിത മാതൃകയിലല്ലാത്തതും, സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യാത്തതും, അപൂര്‍ണവുമായ അപേക്ഷകള്‍ സ്വീകരിക്കില്ല.

നിയമനം

മാനന്തവാടി എഞ്ചിനീയറിംങ് കോളേജില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.യോഗ്യത – ബി കോം, കമ്പ്യൂട്ടര്‍ ടാലി പരിജ്ഞാനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.gecwyd.ac.in എന്ന കോളേജ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ഫോട്ടോ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 നകം അയക്കണം. അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകം വിവരമറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 3 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തിക്കൊല്ലി, ആലഞ്ചേരി, എട്ടേനാല് ടൗണ്‍, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, വാളേരി പാറക്കടവ്, കുനിക്കരച്ചാല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ലേലം

കോഴിക്കോട് -വൈത്തിരി -ഗൂഡല്ലൂര്‍ റോഡിലും വൈത്തിരി – തരുവണ റോഡിലും നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുളള ലേലം ജൂണ്‍ 28 ന് രാവിലെ 11.30 മുതല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ലക്കിടി സെക്ഷന്‍ ഓഫീസില്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!