ജില്ലാപഞ്ചായത്ത് മെമ്പറുടെ ഇടപെടലിനെ തുടര്‍ന്ന് നൂല്‍പ്പുഴ വനഗ്രാമമായ ചെട്ട്യാലത്തൂരില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി സുല്‍ത്താന്‍ബത്തേരി റോട്ടറി ക്ലബ്ബ്. വൈദ്യതിയില്ലാത്ത ചെട്ട്യാലത്തൂര്‍ അംഗനവാടിയിലാണ് റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠനസൗകര്യമൊരുക്കിയത്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഇ വി വിനയന്‍ അധ്യക്ഷനായി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, അമല്‍ജോയി. എം എ അസൈനാര്‍, സിന്ധു കെ എം, വി വി സണ്ണി, രേഖ, അപ്പു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
വനഗ്രാമമായ ചെട്യാലത്തൂരിലാണ് ജില്ലാപഞ്ചായത്തംഗം അമല്‍ജോയിയുടെ ഇടപെടലിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ്ബ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനം സൗകര്യമൊരുക്കിയത്. ചെട്ട്യാലത്തൂരിലെ അധ്യാപികയായ രേഖ ഓണ്‍ലൈന്‍ പഠനത്തിനുള്ള അസൗകര്യം ചീരാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍മെമ്പര്‍ കൂടിയായ അമല്‍ജോയിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറും ചേര്‍ന്ന് റോട്ടറിക്ലബ്ബ് ഭാരവാഹികളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യത്തിനുള്ള കാര്യങ്ങള്‍ ക്ലബ്ബ് ഒരുക്കുകയായിരുന്നു. ചെട്ട്യാലത്തൂര്‍ സ്‌കൂളില്‍ 53 കുട്ടികളാണ് പഠിക്കുന്നത്. പക്ഷേ എല്ലാവര്‍ക്കും കൂടി നിലവില്‍ ഒരു ടി വി മാത്രമാണ് ഉള്ളത്. ഇവരുടെ ഓണ്‍ലൈന്‍ പഠന സൗകര്യത്തിന്റെ അഭാവം തിരിച്ചറിഞ്ഞതോടെയാണ് റോട്ടറി ക്ലബ്ബ് പ്രദേശത്തെ അംഗനവാടിയില്‍ ടിവി, സോളാര്‍ പാനല്‍, ഡിടിഎച്ച് ,സ്റ്റെപ്പപ്പ് എന്നീ സൗകര്യങ്ങള്‍ ചെ്യ്തു നല്‍കിയത്. അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.