പ്രത്യേക വായ്പ പദ്ധതി : അപേക്ഷ ക്ഷണിച്ചു; അറിയാം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

പ്രത്യേക വായ്പ പദ്ധതി : അപേക്ഷ ക്ഷണിച്ചു;

കോവിഡ് രണ്ടാം തരംഗത്തില്‍ രോഗം മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പ പരിഗണിക്കാന്‍ അര്‍ഹരായ പട്ടിക ജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാനവരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനര്‍ജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ വായ്പ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും, നിശ്ചിതനിരക്കില്‍ നല്‍കുന്ന സബ്സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്.

കോവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതന് വായ്പ പദ്ധതിയില്‍ അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് അത് സബ്സിഡിയായി കണക്കാക്കും. വായ്പയുടെ പലിശനിരക്ക് 6 ശതമാനമായിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18നും 60 നും ഇടയിലായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ കവിയരുത്. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നത്തിനാവശ്യമായ രേഖകള്‍ അപേക്ഷകന്‍ ഹാജരാക്കണം.

കോര്‍പറേഷന്റെ മറ്റ് വായ്പ നിബന്ധനകള്‍ പാലിക്കുന്നത് അപേക്ഷകര്‍ ബാധ്യസ്ഥനായിരിക്കും. താല്‍പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ജൂണ്‍ 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202869 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

ഗസ്റ്റ് അധ്യാപക നിയമനം

ഗവ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വിവിധ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂണ്‍ 30 ന് രാവിലെ 11 ന് സ്‌കൂളില്‍ വച്ച് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തു. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍), വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്),- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ, .ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് കക മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ:, ഇന്‍സ്ട്രക്ടര്‍ മലയാളം (പാര്‍ട്ട്ടൈം ) ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്. ആണ് യോഗ്യത. .ഫോണ്‍: 9400006499, 04936 -220147.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അപ്പപ്പാറ ദമ്പട്ട, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍ ) രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരക്കുനി, മാതംകോട് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍ ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക വ്യവസ്ഥയില്‍ ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബിപിടി / ഐ എ പി / കെ എ പി സി രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 28 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തേണ്ടതാണ്. ഫോണ്‍: 08050873064

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്ക് കീഴിലെ ഗൂഡലായ് ടാങ്കില്‍ നിന്നും ജലവിതരണം നടത്തുന്ന 400 എം.എം. വ്യാസമുള്ള വിതരണ ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളാരംകുന്ന്, പെരുന്തട്ട, ഓണിവയല്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

 

ഡോക്ടര്‍ / സ്റ്റാഫ് നഴ്സ് / ഫാര്‍മസിസ്റ് നിയമനം ക്ഷണിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്ക് ഡോക്ടര്‍ (യോഗ്യത – എം ബി ബി എസ് ), സ്റ്റാഫ് നഴ്സ്(യോഗ്യത-ബി എസ് സി നഴ്സിംഗ് / ജി എന്‍ എം നഴ്സിംഗ്),ഫാര്‍മസിസ്റ്(യോഗ്യത -ബി.ഫാം / ഡി . ഫാം )എന്നീ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം ക്ഷണിച്ചു .പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ളവര്‍ക്കും മുന്‍ഗണന . അപേക്ഷകര്‍ ബയോ ഡാറ്റ , സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 30 നുള്ളില്‍ മാനന്തവാടി ബി ബ്ലോക്ക് പഞ്ചായത്തിലോ , നല്ലൂര്‍നാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലോ നേരിട്ടോ ,യറീാമിമിവേമ്മറ്യ@ഴാമശഹ.രീാ എന്ന ഈ മെയില്‍ മുഖേനയോ നല്‍കണം .ജൂലൈ 05 ന് രാവിലെ 10 നാണ് അഭിമുഖം . ഫോണ്‍:04935 – 240 298

Leave A Reply

Your email address will not be published.

error: Content is protected !!