യോഗ ദിനം ആചരിച്ചു
വെള്ളമുണ്ട എയുപി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്‌കൂള്‍ മാനേജര്‍ .വി.എം മുരളീധരന്‍ അധ്യക്ഷനായി.വെള്ളമുണ്ട സബ്ഇന്‍സ്‌പെക്ടര്‍ ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡന്റ് ഇസ്മയില്‍ കാരക്കണ്ടി, പിടിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ ജില്‍സ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അധ്യാപകരും യോഗ പരിശീലകരുമായ എന്‍ കെ വിനീത് കുമാര്‍, നൈപുണ്യ വി മുരളീധരന്‍ എന്നിവര്‍ യോഗ പരിശീലനം നല്‍കി.