ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് 2017 ബാച്ച്
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് 2017 ബാച്ച്. 2017 ല്‍ സംസ്ഥാനത്തെ ഗ്രാമീണ്‍ ബാങ്കുകളില്‍ ജോലിയില്‍ പ്രവേശിച്ച 73 പേരുടെ കൂട്ടായ്മ സ്മാര്‍ട്ട് ടി.വി.യും മൊബൈല്‍ ഫോണും സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറി.12 സ്മാര്‍ട്ട് ടി.വി.യും 8 മൊബൈല്‍ ഫോണും പുസ്തകം ഉള്‍പ്പെടെ പഠനോപകരണങ്ങളുമാണ് കൂട്ടായ്മ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായ് നല്‍കിയത്.സബ്ബ് കലക്ടര്‍ക്ക് കൈമാറിയ ടി.വി.യും മൊബൈല്‍ ഫോണും ഓഫീസില്‍ വെച്ച് തന്നെ വിദ്യാത്ഥികള്‍ക്ക് കൈമാറി.അജ്മല്‍ ഷാ, വിജയ് എസ് വില്യംസ്, എം.സി. മഹേഷ്, പി.ആര്‍. രജീഷ്, കെ.ആര്‍. ശ്രീഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.