മഹാസരസ്വതിയജ്ഞവും വിദ്യാരംഭവും 17,18,19 തിയ്യതികളില്‍
മഹാസരസ്വതിയജ്ഞവും വിദ്യാരംഭവും 17,18,19 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 17 ന് വൈകുന്നേരം 4 മണി മുതല്‍ ഗ്രന്ഥം വെപ്പ് തുടര്‍ന്ന് ഉല്‍ഘാടന സഭ നഗരസഭ കൗണ്‍സിലര്‍ കെ.എസ്.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 18 ന് രാവിലെ 9.30ന് ചിത്രകലാ പ്രദര്‍ശനം ചിത്രകലാധ്യാപകന്‍ സണ്ണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ 4.15 മുതല്‍ സരസ്വതിയഞ്ജം വൈകീട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സദസ് സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.എം.വത്സന്‍, ജനറല്‍ കണ്‍വീനര്‍ കെ.പി. ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍, കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍, കോ-ഓഡിനേറ്റര്‍ അനില്‍ കുമാര്‍, പി.എ. ശശികുമാര്‍, എം. ജലജ തുടങ്ങിയവര്‍ പങ്കെടുത്തു.