ഗ്രീന്‍ പിഗ്സ് & എഗ്ഗ്സ് മേള സമാപിച്ചു
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മാനന്തവാടി ഡബ്ല്യു.എസ്.എസ് ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസമായി നടന്നു വന്ന ഗ്രീന്‍ പിഗ്സ് & എഗ്ഗ്സ് മേള സമാപിച്ചു. സമാപന സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന കര്‍ഷക സെമിനാര്‍ മുന്‍ എം.എല്‍.എ, പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.മീരാ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ നടന്ന സെമിനാറുകള്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സമാപന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍. ശോഭരാജന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, കൗണ്‍സിലര്‍മാരായ എ.ഉണ്ണികൃഷ്ണന്‍, പി.വി. ജോര്‍ജ്, ഫാദര്‍ പൗലോസ് കൂട്ടാല, കെ.എസ് രവീന്ദ്രന്‍, ഡോ.അനില്‍ സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.