രാമച്ച കരകൗശല നിര്‍മ്മാണ യൂണിറ്റ്
നവജ്യോതി വികലാംഗ സ്വാശ്രയ സംഘത്തിന്റെ രാമച്ചം കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റ് മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ ഉദ്ഘാടനം ചെയ്തു. രാമച്ചമുപയോഗിക്കുന്ന വയനാട്ടിലെ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റാണ് മാനന്തവാടി പെരുവക റോഡില്‍ ആരംഭിച്ചത്. കരകൗശല വസ്തുക്കളുടെ വിപണന ഉദ്ഘാടനം മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ നിര്‍വ്വഹിച്ചു. നവജ്യോതി സ്വാശ്രയ സംഘത്തിന്റെ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു കെ.ടി, വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഐ. ജോര്‍ജ്ജ്, സജി കെ.എം, അനില്‍ കുമാര്‍ എന്‍, രാധാകൃഷ്ണന്‍ വി.കെ, കമല്‍ ജോസഫ്, ജോണി എം.സി മുതലായവര്‍ സംസാരിച്ചു.