ഗൂഗിള്‍ മീറ്റ് വഴി വായന മഹോത്സവം സംഘടിപ്പിച്ചു
പുളിഞ്ഞാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വായന മഹോത്സവം യുവകവി സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ഗൂഗിള്‍ മീറ്റ് വഴി നടന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് നിര്‍മല കെ ഒ സ്വാഗതംപറഞ്ഞു. പിടിഎ പ്രസിഡണ്ട് ചായപ്പെരി മൊയ്തീന്‍ ഹാജി അധ്യക്ഷനായിരുന്നു വൈസ് പ്രസിഡണ്ട് ഹാഷിം അധ്യാപകരായ രോഹിത്, ശബാന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റെനിമോള്‍ നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.