അല്‍കരാമ ഡയാലിസിസ് സെന്റര്‍ 3-ാം വര്‍ഷത്തിലേക്ക്

0

വൃക്ക രോഗത്തിന് മുമ്പില്‍ പകച്ചു നില്‍ക്കേണ്ടി വന്ന നിര്‍ധനരും നിരാലംബരുമായ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമായി മാറിയ വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് സെന്റര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം 21 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എല്ലാ പ്രതിസന്ധികളെയും കൂട്ടായ്മയിലൂടെ നേടിയ ആത്മവിശ്വസത്തിലൂടെ അതിജീവിച്ചാണ് ജില്ലയിലെ ആദ്യത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്.ഒരു ഡയാലിസിസിന് 1500 മുതല്‍ 2000 രൂപ വരെ ചെലവ് വരുന്ന സാഹചര്യത്തിലാണ് തീര്‍ത്തും സൗജന്യമായി ദിവസവും 38 രോഗികളെ ബഹുജന സഹകരണത്തോടെ മാത്രം ഇവിടെ നിന്നും ഡയാലിസിസിന് വിധേയമാക്കുന്നത്.തുടക്കത്തില്‍ ഒരു ഷിഫ്ടും പിന്നീട് രണ്ടു ഷിഫ്ടുമായാണ് ഡയാലിസിസ് നടത്തി വരുന്നത്.ഡയാലിസിസിന് പുറമെ രോഗികള്‍ക്കുള്ള ലാബ് പരിശോധനയും ആവശ്യമെങ്കില്‍ മരുന്നും ഇന്‍ജക്ഷനും ഇവിടെ നിന്ന് നല്‍കി വരുന്നുണ്ട്.വെള്ളമുണ്ട സ്വദേശിയും പ്രവാസി വ്യവസായിയുമായ കുനിങ്ങാരത്ത് അബ്ദുല്‍ നാസര്‍ 3 കോടിയിലധികം രൂപാ ചെലവഴിച്ചാണ് രണ്ട് വര്‍ഷം മുമ്പ് കെട്ടിടമുള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ എട്ടെനാലില്‍ അല്‍കരാമ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. വൃക്കരോഗികള്‍ക്ക് കുടുംബശ്രീയുടെ കാരുണ്യഹസ്തം എന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിടും.ഓരോ കുടുംബശ്രീയും വര്‍ഷത്തില്‍ ഒരുഡയാലിസിസിനുള്ള തുക സംഭാവന ചെയ്യുന്നതാണ് പദ്ധതി.മൂന്നാ വര്‍ഷ കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം ഡയാലിസിസ് കേന്ദ്രം സന്ദര്‍ശിക്കുന്ന ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ജൂണ്‍ 21 ന് നിര്‍വ്വഹിക്കും.പഞ്ചായത് പ്രസിഡണ്ട് സുധി രാധാകൃഷണന്‍ കുടുംബശ്രീ കോ-ഓഡിനേറ്റര്‍ സാജിത തുടങ്ങിയവരും അന്നേദിവസം ഡയാലിസിസ് കേന്ദ്രം സന്ദര്‍ശിക്കുമെന്ന് ഭാരവാഹികളായ കൈപ്പാണി ഇബ്രാഹിം, ആലിക്കുട്ടി മാസ്റ്റര്‍,പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!