മാനന്തവാടി നഗരസഭ സമ്പൂര്‍ണ്ണ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു.
മാനന്തവാടി നഗരസഭയുടെ 20 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വിശദമായ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.വയനാട് ടൗണ്‍ പ്ലാനിംഗ് ഓഫീസ് ആണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 2016 ല്‍ ആരംഭിച്ച പഠനപ്രവര്‍ത്തനങ്ങളുടെ വിശദമായ സര്‍വ്വേകളുടെയും ജനകീയ അഭിപ്രായങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒട്ടേറെ കൂടിച്ചേരലുകളാണ് സമ്പൂര്‍ണ്ണ മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ കഴിഞ്ഞത്. മാനന്തവാടി ടൗണ്‍ വികസനം, വിവിധ ഓഫീസുകളുടെ സ്ഥാപനം, ബസ് സ്റ്റാന്‍ഡുകള്‍, ടോയ്‌ലറ്റ് സമുച്ചയങ്ങള്‍, ടൗണില്‍ എത്തുന്നതിനുള്ള റിംഗ് റോഡുകള്‍, വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, കളിക്കളങ്ങള്‍ എന്നിവയ്ക്കുപുറമേ നഗരസഭയെ വിവിധ സോണുകളായി തിരിച്ചിട്ടുള്ള രേഖയാണ് സമര്‍പ്പിച്ചിരിക്കുന്നത.് അഗ്രികള്‍ച്ചര്‍ സോണ്‍, ഇന്‍ഡസ്ട്രിയല്‍ സോണ്‍. കൊമേഴ്‌സല്‍ സോണ്‍. റസിഡന്‍ഷ്യല്‍ മേഖല എന്നിവ പ്രത്യേകം കാണിച്ചിരിക്കുന്നു. വെള്ളം കയറുന്ന മേഖലകളും പ്രളയം പോലുള്ളവ നേരിടുന്നതിനുള്ള പദ്ധതികളും പ്രദേശങ്ങളും കൃത്യമായി കാണിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ നഗരസഭയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കും. കേരളത്തില്‍ മാനന്തവാടി, ചെങ്ങന്നൂര്‍ നഗരസഭകള്‍ക്കാണ് പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി അനുമതി ലഭിച്ചത്. ലോക ബാങ്കിന്റെ പ്രത്യേക പദ്ധതികള്‍ ഈ രണ്ട് നഗരസഭകള്‍ക്കും താമസിക്കാതെ ലഭ്യമാകും മാസ്റ്റര്‍പ്ലാന്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഇനിയും സമയമുണ്ട്.2020 ജൂണ്‍ 30ന് ശേഷം 60 ദിവസം പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് പ്ലാനില്‍ വിശദവിവരങ്ങളും പരിശോധനയ്ക്ക് ലഭിക്കും.പൊതുജന അഭിപ്രായങ്ങളും കൂടി സ്വരൂപിച്ചാണ് സമ്പൂര്‍ണ്ണ മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തീകരിക്കുക. മാനന്തവാടി നഗരസഭാ അധ്യക്ഷ ശ്രീമതി സി കെ രത്‌നവല്ലി സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നിതീഷിന് കൈമാറി. ചടങ്ങില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ,സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി ജോര്‍ജ് ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ,നഗരസഭാ സെക്രട്ടറി കെ രവീന്ദ്രന്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍മാരായ രഞ്ജിത്ത് കെ എസ്, ടീ എന്‍ ചന്ദ്രബോസ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ വിഷ്ണു നന്ദകുമാര്‍, സര്‍വേയര്‍ ജയപ്രകാശ് ,എന്നിവര്‍ പങ്കെടുത്തു..