സുല്‍ത്താന്‍ ബത്തേരി ജെസിഐ, നെന്മേനി ഗ്രാമപഞ്ചായത്തുമായും,ആരോഗ്യവകുപ്പുമായും,ടീം മിഷന്‍ ബത്തേരി,വിക്ടറി ഹോസ്പിറ്റല്‍ ബത്തേരിയുമായും സഹകരിച്ച് ആനപ്പാറ സ്‌കൂളില്‍ സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ 45 വയസ്സിനു മുകളിലുള്ള 504 ഓളം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയതായി ജെസിഐ ഭാരവാഹികളായ ബിനുമോന്‍, റിജോ, രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സത്യന്‍, മനോജ് ചുംസ്, അനൂപ്, അലവി, രൂപേഷ്,തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു സംസാരിച്ചു.