മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടില്‍ എത്തും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളില്‍ സംഘം സന്ദര്‍ശിക്കും.ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയില്‍ നിന്നും ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും.
ഭൂവുടമകളായ കര്‍ഷകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. മരം മോഷണം പോയെന്ന പരാതിയില്‍ പൊലീസ് ഇതിനോടകം വയനാട്ടില്‍ അന്വേഷണം തുടങ്ങിയിരുന്നു. ഇവരുമായും സംഘം ചര്‍ച്ച നടത്തും.
അതേസമയം, സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.