എല്ലാ ദിവസവും ജോലി തുടങ്ങും മുന്‍പ് ആര്‍ക്കെങ്കിലും രോഗ ലക്ഷങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചു ഉറപ്പു വരുത്തുക.
പനി, ചുമ, ജലദോഷം, ശരീര വേദന, ഛര്‍ദി, വയറിളക്കം, ശരീര വേദന, രുചി /മണം തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഒരു കാരണവശാലും ജോലിക്കു ഹാജരായി മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ടെസ്റ്റിന് വിധേയരാവണം.
ജോലി ചെയ്യുമ്പോഴും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റിസ് ചെയ്യുകയോ വേണം. കൃത്യമായി മാസ്‌ക് ഉപയോഗിക്കുക.
ഭക്ഷണം കഴിക്കുമ്പോള്‍ കൂട്ടായി ഇരുന്നു കഴിക്കരുത്. ഒരു കാരണവശാലും ഭക്ഷണവും വെള്ളവും മറ്റുള്ളവരുമായി പങ്കുവെ്ക്കരുത്.പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ജോലിക്കു ഹാജരാവാതെ നിരീക്ഷണത്തില്‍ പോകണം.