പ്രളയബാധിത ഫണ്ട് കൈമാറി
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് പ്രളയബാധിത ഫണ്ട് കൈമാറി. ഒരു കോടിയിലധികം രൂപയാണ് ജെ.എല്‍.ജി.ഗ്രൂപ്പുകളുടെ അക്കൗണ്ടിലേക്ക് കൈമാറിയത്.2018 -19 കാലഘട്ടത്തില്‍ പ്രളയകാലത്ത് വിളനാശം വന്ന ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്കായി ഗ്രൂപ്പ് ഒന്നിന് ഇരുപതിനായിരം രൂപ വെച്ച് 537 ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്ക് ഒരു കോടി 7 ലക്ഷത്തി നാല്പതിനായിരം രൂപയാണ് അക്കൗണ്ടിലേക്ക് കൈമാറിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ഫണ്ട് കൈമാറി.സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ശാന്ത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.ബിജു,സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജോസ് കൈനിക്കുന്നേല്‍, ലൈജി തോമസ്,മെമ്പര്‍മാരായ ജോസഫ് മറ്റത്തിലാനി, ജോസ് പാറക്കല്‍, സുരേഷ് പാലോട്ട്, റോസമ്മ ബേബി,സി.ഡി.എസ്.മെമ്പര്‍ സെക്രട്ടറി കെ.എം.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.