ബൈ പാപ് വെന്റിലേറ്ററുകള്‍ നല്‍കി

0

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സെക്കന്റ് ബാച്ച് പ്രവാസി കൂട്ടായ്മയും പുണ്യം യു.എസ്.വനിത കൂട്ടായ്മയും ചേര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജിന് 2 ബൈ പാപ് വെന്റിലേറ്ററുകള്‍ നല്‍കി.കൊവിഡ് മുന്‍ ജില്ലാ നോഡല്‍ ഓഫീസറും നിലവില്‍ വയനാട് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ദനുമായ ഡോ. ചന്ദ്രശേഖരന്‍ മുന്‍ കൈ എടുത്താണ് വെന്റിലേറ്ററുകള്‍ എത്തിച്ചത്.ഒ.ആര്‍. കേളു എം.എല്‍.എ വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങി .ആശുപത്രി സൂപ്രണ്ട് ഡോ.എ.പി.ദിനേഷ് കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സീസ്, ഡോ. സക്കീര്‍,എസ്. അജയകുമാര്‍, സി.കെ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!