മഴക്കാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് ബത്തേരി നഗരസഭ

0

മഴക്കാല മുന്നൊരുക്ക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ബത്തേരി നഗരസഭ. മഴക്കെടുതിയില്‍ പെടുന്നവര്‍ക്കായി ക്യാമ്പും, ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് റസ്‌ക്യുടീമും രൂപീകരിച്ചാണ് പ്രതിരോധമൊരുക്കിയിരിക്കുന്നത്. മഴക്കാല കെടുതികളെ നേരിടാന്‍ അതാത് ഡിവിഷനുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി, വാര്‍ഡ് വികസന സമിതി, പൊലിസ് ,ആരോഗ്യ വകുപ്പ് എന്നിവരടങ്ങുന്ന ടീമുകളും രൂപീകരിച്ചിട്ടുണ്ട്.

വരുന്ന മഴക്കാല കെടുതികളെ നേരിടാന്‍ എല്ലാമുന്നൊരുക്കങ്ങളുടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയ്തുകഴിഞ്ഞു. നഗരസഭയില്‍ പ്രധാനമായും മണല്‍വയല്‍, പുതുച്ചോല, തൊടുവെട്ടി എന്നിവിടങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരുടന്നത്. ഇത്തവണയും വെള്ളപ്പൊക്ക ഭീഷണിയുണ്ടായാല്‍ ഇവിടങ്ങളിലുള്ളവരെ കുപ്പാടി സ്‌കൂളില്‍ സജ്ജീകരിച്ച ക്യാമ്പിലേക്ക് മാറ്റുന്നതിനായുള്ള നടപടികള്‍ നഗരസഭ കൈകൊണ്ടിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ മഴക്കാല കെടുതികളെയും മുന്നൊരുക്കത്തോടെ മറികടക്കുക എന്നലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ച സെന്റ്മേരീസ് സ്‌കൂള്‍ ഹോസ്റ്റലും ആവശ്യമായി വന്നാല്‍ മഴക്കാലപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനുമാണ് നഗരസഭയുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!