വായനയുടെ നൂറുദിന പരിപാടിയുമായി പൂമല ഗവ. എല്‍പി സ്‌കൂള്‍. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചു നല്‍കി. രക്ഷിതാക്കളെയടക്കം വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരിക എന്നതാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിഷ ടീച്ചര്‍ നിര്‍വ്വഹിച്ചു. കലാ സാംസ്‌കാരിക പ്രവര്‍ത്തകനായ ബാബു ചിറപ്പുറം കുട്ടികളോട് സംവദിച്ചു.
പരിപാടിയുടെ ആദ്യ പുസ്തക അവതരണം വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡിയോണ്‍ തോമസ് അവതരിപ്പിച്ചു. പ്രധാനാധ്യാപിക ഷീബ പി, പിടിഎ പ്രസിഡണ്ട് അനില്‍കുമാര്‍ എസ്,പി ടി എ പ്രസിഡണ്ട് ശ്രീജ ബാലകൃഷ്ണന്‍, ഹാരിസ് സി എന്നിവര്‍ സംസാരിച്ചു.