നവീകരണ പ്രവൃത്തി നടക്കുന്ന ബീനാച്ചി പനമരം റോഡില്‍ റോഡ് റോളര്‍ ടിപ്പറിലിടിച്ചു.വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയ ഡ്രൈവറെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് നാട്ടുകാര്‍.റോഡിലെ കുഴികളില്‍ ജി.എസ്.ബി നിരത്തി ഉറപ്പിക്കുന്ന പ്രവൃത്തികള്‍ക്കിടെ ഇന്ന് വൈകുന്നേരം 5 മണിയോടെ മീനങ്ങാടി സിസി ഫോറസ്റ്റ് ഓഫീസിന് സമീപത്ത് അപകടം നടന്നത്.ടിപ്പറിന്റെ അറ്റകുറ്റപ്പണിക്കായി 4000രൂപ കരാറുകാരന്‍ നല്‍കി. ഇതിനിടെ റോഡ് നവീകരണ പ്രവൃത്തി നീണ്ടുപോകുന്നതും, റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് ഇടയാകും വിധം റോഡില്‍ ചളി നിറഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.