ഇന്ധന വിലവര്‍ദ്ധന; എ.ഐ.വൈ.എഫ് മീനങ്ങാടി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

0

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മീനങ്ങാടി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കൊവിഡും ലോക്ഡൗണും നിത്യവരുമാനക്കാരുടെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനിടെയാണ് ഇരുട്ടടിയായി ഇന്ധന വില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി മീനങ്ങാടി മേഖല എഐവൈഎഫ് കമ്മറ്റി മീനങ്ങാടി പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്. ജില്ലാ കമ്മിറ്റിയംഗം സജി വര്‍ഗ്ഗീസ് സമരം ഉദ്ഘാടനം ചെയതു .പ്രസിഡണ്ട് വിജീഷ്, അമല്‍ വെട്ടിക്കാട്ടില്‍, അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!