ഈട്ടി മരങ്ങള്‍ മോഷണം പോയിട്ടില്ല ഡിഎഫ്ഒ ഷാന്‍ട്രി ടോം
ജില്ലയിലെ വനഭൂമിയില്‍ നിന്നും ഈട്ടി മരങ്ങള്‍ മോഷണം പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇടുക്കി ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷാന്‍ട്രി ടോം പറഞ്ഞു. രണ്ടുദിവസമായി ജില്ലയിലുള്ള അന്വേഷണസംഘം കല്‍പ്പറ്റയിലെ ഡിഎഫ്ഒ ഓഫീസ്, മേപ്പാടി റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ എത്തി രേഖകള്‍ പരിശോധിച്ചു. അടുത്തദിവസങ്ങളില്‍ മരംമുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ ഷാന്‍ട്രി ടോമും സംഘവും എത്തും.
രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ലയിലെത്തി അന്വേഷണം ആരംഭിക്കാനും സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിന്റെ ഭാഗമായി അടുത്തദിവസം ജില്ലയില്‍ എത്തുക.