കുറിച്ച്യാര്‍മല സ്‌കൂളിന്റെ സ്ഥലമെടുപ്പില്‍ വന്‍ അഴിമതി മുസ്ലിം ലീഗ്

0

പൊഴുതന പഞ്ചായത്തിലെ കുറിച്ച്യാര്‍മല സ്‌കൂളിന്റെ സ്ഥലമെടുപ്പില്‍ വന്‍ അഴിമതിയുണ്ടെന്ന് പൊഴുതന പഞ്ചായത്ത് മുസ്ലിം ലീഗ് ആരോപിച്ചു.2018 ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ കുറിച്ച്യാര്‍മല സ്‌കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വലിയ പാറ മേല്‍മുറി മദ്രസ്സയിലാണ്. സുതാര്യമായ രീതിയില്‍ സ്ഥലമെടുപ്പ് നടത്തണമെന്നും ഓരോ സ്ഥലത്തിനും മാര്‍ക്കറ്റ് വില പ്രകാരം പ്രത്യേകം വാല്യൂവേഷന്‍ കണക്കാക്കണമെന്നും അഴിമതി തടയിടാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് കെ.വി.ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഷമീര്‍ മേല്‍മുറി, ട്രഷറര്‍ ടി.എസ് നാസര്‍ ,ഭാരവാഹികളായ ടി. ഹനീഫ, കരേക്കാടന്‍ അസീസ്, സലീം മുള്ളന്‍, എം.കെ.റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സര്‍ക്കാര്‍ ഹൈടെക് സ്‌കൂളായി പ്രഖ്യാപിക്കുകയും 3 ഏക്കറില്‍ കുറയാത്ത സ്ഥലം ലഭ്യമാക്കാന്‍ നോട്ടിഫിക്കേഷന്‍ നല്‍കുകയും റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനം എന്ന പരിഗണനയില്‍ സ്ഥലമെടുക്കാനായി 58 ലക്ഷം രൂപ വകയിരുത്തുകയുമുണ്ടായി.
ഇതിനായി കഴിഞ്ഞ ഭരണ സമിതി വലിയ പാറ മേല്‍മുറിയില്‍ 3 ഏക്കര്‍ സ്ഥലം കണ്ടെത്തി വിദ്യാഭ്യാസ വകുപ്പിന് രേഖകള്‍ കൈമാറുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പും റവന്യു വകുപ്പും അനന്തര നടപടികളുമായി മുന്നോട്ടു പോകവെ ചില റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഭരണകക്ഷിയെയും ഭരണ സമിതിയെയും മറികടന്ന് പ്രസ്തുത സ്ഥലത്തിന്റെ സമര്‍പ്പിച്ച രേഖകള്‍ പിന്‍വലിച്ചു് മറ്റൊരു സ്ഥലം റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ താല്‍പര്യപ്രകാരം ശുപാര്‍ശ ചെയ്യുകയാണ്ടുണ്ടായത്. എന്നാല്‍ പിന്നീട് വന്ന പുതിയ ഭരണസമിതി മറ്റൊന്നും പരിശോധിക്കാതെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പുതിയ 79 സെന്റ് സ്ഥലം അക്വിസിഷന്‍ , രജിസ്റ്റര്‍ നടപടിയുമായി മുന്നോട്ടു പോവുകയാണുണ്ടായത്. സെന്റിന് 35000 രൂപക്ക് പഴയ ഭരണ സമിതി കണ്ടെത്തിയ 3 ഏക്കര്‍ സ്ഥലം മാറ്റി പുതിയ 79 സെന്റ് സ്ഥലം സെന്റിന് 74000 രൂപ നിശ്ചയിച്ചാണ് ഇപ്പോള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക ളുമായി മുന്നോട്ടുപോകുന്നത്. ഒരേ പ്രദേശത്ത് അടുത്തടുത്ത് ഉള്ള ഈ രണ്ട് സ്ഥലങ്ങളുടെയും വിലയുടെ അന്തരം സെന്റിന് 39000 രൂപയാണ്. 3 വര്‍ഷത്തിനിടയില്‍ ഈ പ്രദേശത്ത് മാര്‍ക്കറ്റ് വില വര്‍ദ്ധിച്ചതായോ കുടിയ വിലക്ക് ഏതെങ്കിലും രജിസ്‌ട്രേഷനോ വ്യവഹാരമോ നടന്നതായോ അറിവില്ല .പകരം മാര്‍ക്കറ്റ് വില കുറയുകയാണുണ്ടായത്. 58 ലക്ഷം രൂപയാണ് സ്ഥലമെടുപ്പിനായി റീ ബില്‍ഡ് കേരള വകയിരുത്തിയിട്ടുള്ളത് . എന്നാല്‍ പ്രദേശത്തെ മാര്‍ക്കറ്റ് വിലയേക്കാള്‍ 32 ലക്ഷം രൂപ അധികം നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തിടുക്കം കാണിക്കുന്നത് വ്യക്തമായ അഴിമതി നടത്താനാണെന്ന് വ്യക്തമാണ്. നാല് പേരുടെ ഉടമസ്ഥതയിലുള്ള മൂന്ന് പ്ലോട്ടുകളായാണ് 79 സെന്റ് സ്ഥലം കിടക്കുന്നത്. മൂന്ന് സ്ഥലത്തിനും വ്യത്യസ്ത വാല്യൂ വേഷന്‍ തയാറാക്കുന്നതിന് പകരം ഒറ്റ വാല്യൂവേ നാണ് റവന്യൂ വകുപ്പ് വൈത്തിരി തഹസില്‍ദാര്‍ മുഖേന സമര്‍പ്പിച്ചിട്ടുള്ളത്.വ്യത്യസ്തമാര്‍ക്കറ്റ് വിലയും വ്യത്യസ്ത വാല്യൂവേഷനുള്ള ഈ മൂന്ന് പ്ലോട്ടുകള്‍ക്കും ഒറ്റ വാല്യുവേഷന്‍ സമര്‍പ്പിച്ച തഹസില്‍ദാരുടെ നടപടി സംശയാസ്പദവും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതുമാണ്. ഈയിടെ വൈത്തിരി ഗ്രാമപഞ്ചായത്തില്‍ തഹസില്‍ദാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ഇക്കാര്യങ്ങളിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ,റവന്യൂ , ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത സമിതി സ്ഥലം സന്ദര്‍ശിക്കുകയോ സ്ഥലത്തിന്റെ അനുയോജ്യതയും വിലയും നിശ്ചയിക്കപ്പെട്ടില്ല . ആദ്യം കണ്ടെത്തിയ വില കുറഞ്ഞ 3 ഏക്കര്‍ ഭൂമി യാതൊരു കാരണവുമില്ലാതെ മാറ്റിയതും പുതിയ ഭൂമി മാര്‍ക്കറ്റ് വിലയേക്കാള്‍ ഭീമമായ തുകക്ക് ധാരണയാക്കിയതും ഏകപക്ഷീയമായ തീരുമാനമാണ്. പഴയ 3 ഏക്കര്‍ ഭൂമി എന്ത് കൊണ്ടു് നിരാകരിച്ചു എന്നത് ആ ഭൂമിയുടെ ഉടമയെ പോലും ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. 2018ലെ ഉരുള്‍പൊട്ടലിനു ശേഷം മേല്‍മുറിയിലെ താമസക്കാരോട് മാറി താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ മാറി താമസിക്കുകയും തങ്ങളുടെ കൈവശമുള്ള സ്ഥലങ്ങള്‍ പലതും വില്‍പന നടത്താന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ട് പലരും നിരാശരായി നില്‍ക്കുമ്പോഴാണ്.ഇവിടെ സ്ഥിരതാമസക്കാരനല്ലാത്ത നിലമ്പൂരിലെ ഒരു വ്യക്തിയുടെ സ്ഥലം ഇരട്ടി വിലക്ക് ഏറ്റെടുക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധൃതി കാണിക്കുന്നത്. സ്ഥലമെടുപ്പിന് ഏതെങ്കിലും സമിതിയെ ചുമതലപ്പെടുത്തുകയോ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. സ്ഥലമെടുപ്പില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞാല്‍ വികസനത്തിനും സ്‌കൂളിനും എതിരാണെന്ന് വരുത്തിത്തീര്‍ക്കാനും അഴിമതി മറച്ചുവെക്കാന്‍ പ്രശ്‌നത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങള്‍ വിലപ്പോവില്ല . ‘ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഇംപ്ലിമെന്റ് ഓഫീസറുടെ ചുമതലയുള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടരിയുടെ നടപടി അംഗീകരിക്കാനാവില്ല. സുതാര്യമായ രീതിയില്‍ സ്ഥലമെടുപ്പ് നടത്തണമെന്നും ഓരോ സ്ഥലത്തിനും മാര്‍ക്കറ്റ് വില പ്രകാരം പ്രത്യേകം വാല്യൂവേഷന്‍ കണക്കാക്കണമെന്നും അഴിമതി തടയിടാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ടു് കെ.വി.ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഷമീര്‍ മേല്‍മുറി, ട്രഷറര്‍ ടി.എസ് നാസര്‍ ,ഭാരവാഹികളായ ടി. ഹനീഫ, കരേക്കാടന്‍ അസീസ്, സലീം മുള്ളന്‍, എം.കെ.റഷീദ് സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!