കഞ്ചാവുമായി യുവാവ് പിടിയില്‍

0

ബത്തേരി: കഞ്ചാവുമായി യുവാവിനെ ബത്തേരി എക്സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി.ബത്തേി ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചും മറ്റും കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന കുപ്പാടി അത്തിത്തോട്ടത്തില്‍ എല്‍ദോസ്(36) നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും അരക്കിലോ കഞ്ചാവും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിയായ പാട്ടവയലില്‍ വച്ച് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ബത്തേരി ടൗണിലെ പ്രധാനകഞ്ചാവ് വില്‍പ്പനക്കാരനാണ് എല്‍ദോസെന്നും ഇതിന് മുമ്പും ഇയാള്‍ക്കെതിരെ പൊലീസിലും എക്സൈസിലും കേസുണ്ടെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. മൈസൂരില്‍ നിന്നും കഞ്ചാവെത്തിച്ച് ചെറിയ പൊതികളാക്കി അഞ്ഞൂറു രൂപ തോതില്‍ വില്‍പ്പനനടത്തുകയാണ് ഇയാളുടെ പതിവ്. എല്‍ദോസിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പി.ഇ.ഒ കെ.ജി. ശശികുമാര്‍, സി.ഇ.ഒമാരായ എം.ബി. ഹരിദാസന്‍, പി.ആര്‍.വിനോദ്, കെ.കെ. അനില്‍കുമാര്‍, നിഷാദ്, റഹിം എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!