ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക്‌സാമ്പത്തിക സഹായം നല്‍കുക ബിഎംഎസ്സ്

0

കോവിസ് രൂക്ഷമായ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടമായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് മോട്ടോര്‍ ക്ഷേമ നിധിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണമെന്നും, ദിനംപ്രതി ഡീസലിനും പെട്രോളിനും വില വര്‍ദ്ധിക്കുന്നതിനാല്‍ പെട്രോളിയം ഉദ്പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും വയനാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നായര്‍ ആവശ്യപ്പെട്ടു.

ബിഎംഎസ്സ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി മാനന്തവാടി യൂണിറ്റില്‍ നടന്ന പരിപാടി ഉല്‍ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാര്‍ എ.കെ., അനില്‍കുമാര്‍ ഒഴക്കോടി എന്നിവര്‍ പ്രസംഗിച്ചു.തോണിച്ചാലില്‍ നടന്ന പ്രതിഷേധ പരിപാടി വയനാട് ജില്ലാഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം ജില്ലാ സെക്രട്ടറി ഷിബു കോമത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബിഎംഎസ്സ് എടവകപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, ഹരീഷ്.എന്‍, രാകേഷ് വി.ആര്‍, രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!