വെറ്റിനറി പോളി ക്‌ളിനിക്ക് പരിസരം കാട് വെട്ടി ശുചീകരിച്ചു
ഡ്രൈ ഡേയുടെ ഭാഗമായി മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും ചേര്‍ന്ന് മാനന്തവാടി വെറ്റിനറി പോളി ക്‌ളിനിക്ക് പരിസരം കാട് വെട്ടി ശുചീകരിച്ചു,. ബ്‌ളോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍, ഡോ: ഫഹ്‌മിദ, ഡോ: അഭിജിത്ത്, ശ്യാം, നവാസ്, ഗിരീഷ് ബാബു, സുധിന്‍ കുമാര്‍, സി കെ ബിനു, സി പി മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി