പുല്‍പ്പള്ളിയിലെ വനത്തില്‍ വെച്ച് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് എത്തിയ ബാലന് അടിയന്തിര ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ബത്തേരി താലൂക്ക് ആശുപത്രി ജീവനക്കാര്‍ കാണിച്ച വേഗതയേറിയ പ്രവര്‍ത്തനത്തെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് യോഗം അഭിനന്ദിച്ചു.ആരോഗ്യ പ്രവര്‍ത്തകരുടെ സമയബന്ധിത പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നുംഏത് പ്രതിസന്ധിയേയും മറികടക്കാന്‍ വയനാട്ടിലെ ആരോഗ്യ മേഖല പ്രാപ്തമായെന്നും യോഗം അഭിപ്രായപ്പെട്ടു.
പുല്‍പ്പള്ളി ആശുപത്രി ജീവനക്കാര്‍ പ്രാഥമിക ചികിത്സ നല്‍കി അതിവേഗത്തില്‍ ബത്തേരിയില്‍ എത്തിക്കുകയായിരുന്നു.ഇതിനിടയില്‍ പല തവണ ഗുരുതരാവസ്ഥ ആയെങ്കിലും താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമടങ്ങുന്ന സംഘം സകലതയ്യാറെടുപ്പുകളുമായി കാത്ത് നില്‍ക്കുകയും അതിവേഗ ചികിത്സകള്‍ ലഭ്യമാക്കുകയും ചെയ്തു.പിന്നീട് വിദഗ്ധ ചികിത്സക്കായി മേപ്പാടി വിംസിലേക്ക് എത്തിക്കുകയും ചെയ്തു.
. യോഗം ബ്ലോക്ക് പ്രസിഡണ്ട് സി അസൈനാര്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് അമ്പിളി സുധി, ലതാ ശശി, ഡോ: സേതുലക്ഷ്മി, ഗ്ലാഡിസ് സ്‌കറിയ, സജീഷ് കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു.