ലോക പരിസ്ഥിതി ദിനം ആചരിച്ചു

0

ലോക പരിസ്ഥിതി ദിനം ആചരിച്ചു

അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയിലും നാടെങ്ങും വൃക്ഷതൈകള്‍ നട്ടു ലോക പരിസ്ഥിതി ദിനം ആചരിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല തൈനടീലും വിതരണവും കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വളപ്പില്‍ മരം നട്ട് ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതോടി മുജീബ് അധ്യക്ഷതവഹിച്ചു.

ഐഎന്‍ടിയുസി യൂത്ത് കെയര്‍

യൂത്ത് കെയര്‍ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ 250ഓളം ഫലവൃക്ഷ തൈകള്‍ നട്ടു. മുനിസിപ്പല്‍ തല ഉദ്ഘാടനം മുണ്ടേരിയില്‍ ഫലവൃക്ഷ തൈകള്‍ നട്ട് കെപിസിസി നിര്‍വാഹകസമിതി അംഗം പിപി ആലി ഉദ്ഘാടനം നിര്‍വഹിച്ചു . യൂത്ത് കെയര്‍ പ്രസിഡന്റ് സുനീര്‍ ഇത്തിക്കല്‍ അധ്യക്ഷതവഹിച്ചു. ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍ വാസു, കെ.ശശികുമാര്‍, രാജന്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.

എ ഐ വൈ എഫ്

എ ഐ വൈ എഫ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഴിയോരങ്ങളില്‍ മരം നട്ടു പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ജസ്മല്‍, സ്വരാജ് വി പി, സന്ധ്യ, വിനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റെഡ് ക്രോസ്

റെഡ് ക്രോസ് സൊസൈറ്റി

‘എന്റെ മരം എന്റെ ജീവന്‍ ‘ ക്യാമ്പയിന്റ ഭാഗമായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലയിലെ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ മരങ്ങള്‍ നടുകയും തെരുവീഥികള്‍ ശുചീകരണ നടത്തുകയും ചെയ്തു. വൈത്തിരി താലൂക്ക് ചെയര്‍മാന്‍ എ.പി ശിവദാസ്, മാനന്തവാടി അഡ്‌ഹോക്ക് കമ്മറ്റി മെമ്പര്‍ കെ.ജെ.തങ്കച്ചന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ മരങ്ങള്‍ നട്ടു.

ഫോട്ടോ അസോസിയേഷന്‍

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കല്പറ്റ എസ്.കെ.എം.ജെ. ഹൈ സ്‌കൂളില്‍ ചെടികളും തെങ്ങിന്‍ തൈകളും നട്ടു.
വൃക്ഷത്തെ നടല്‍ ഉല്‍ഘാടനം കല്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. ടി സിദ്ദിഖ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയക്കാര്‍, എ.കെ.പി.എ. ജില്ലാ പ്രസിഡണ്ട് എന്‍. രാമാനുജന്‍, ജില്ലാ സെക്രട്ടറി എം.കെ. സോമസുന്ദരന്‍, എ.കെ.പി.എ.സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു . എന്നിവര്‍ പങ്കെടുത്തു.

വൃക്ഷതൈകള്‍ നട്ടു

ഡിവൈഎഫ്‌ഐ പാലക്കമൂല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജെ. നിധിന്‍, ബ്ലോക്ക് കമ്മിറ്റിയംഗം പി.വി. പ്രവീണ്‍, മേഖല കമ്മിറ്റിയംഗം രതീഷ് മാനികാവ്, ബ്രാഞ്ച് സെക്രട്ടറി പി.പി. ജയന്‍, ബേസില്‍ ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ഗ്രീന്‍ കേരള വെല്‍ഫെയര്‍

ഗ്രീന്‍ കേരള വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കിളിക്കൂട് എന്ന പേരില്‍ നടത്തുന്ന ക്യാമ്പയിന്റ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ പ്രകൃതി സൗഹാര്‍ദ മിഷന്‍ ചെയര്‍പേഴ്‌സണ്‍, സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ കേരള വെല്‍ഫെയര്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സിപി റഹീസ് അധ്യക്ഷതവഹിച്ചു. ഗ്രീന്‍ കേരള വെല്‍ഫെയര്‍ കൗണ്‍സില്‍ മെമ്പര്‍മാരായ പ്രവീണ്‍കുമാര്‍, ഷിയാസ് പള്ളിയാല്‍, കുഞ്ഞുമോന്‍ ജോസഫ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ചീരാലില്‍ ഓര്‍മ്മ മരങ്ങള്‍ നട്ടു

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവ പ്രകാശ് ആരോഗ്യ കേന്ദ്രത്തില്‍ ഓര്‍മ്മ മരങ്ങള്‍ നട്ടു. ഒദ്യോഗിക ജീവതത്തില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആരോഗ്യ കേന്ദ്രത്തില്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഓര്‍മ്മക്കായ് ഫലവൃക്ഷ തൈകള്‍ നട്ടത്.

താലൂക്ക് ആയ്യൂര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വൃക്ഷ തൈ നട്ടു

ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെയും മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെയും ജില്ലാ തല ഉത്ഘാടനം ബത്തേരിയില്‍ നടത്തി. താലൂക്ക് ആയ്യൂര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വൃക്ഷ തൈ നട്ട് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉല്‍ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യു ഷാജി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ്, കൗണ്‍സിലര്‍ പി കെ സുമതി, യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോ- കോര്‍ഡിനേറ്റര്‍ ലിജോ ജോണി, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

സ്മൃതി വൃക്ഷം നട്ടും വെബിനാര്‍ നടത്തിയും മീനങ്ങാടി ഗവ: എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണയോടുള്ള ആദരസൂചകമായി പരിസ്ഥിതി ദിനത്തില്‍ മീനങ്ങാടി ഗവണ്മെന്റ് എല്‍ പി സ്‌കൂളിലെ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള എണ്ണൂ റോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വീടുകളില്‍ സ്മൃതി വൃക്ഷം നട്ടു. ‘സ്മൃതി വൃക്ഷം’ പദ്ധതിയും വെബിനാറും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനുമായ എം. കെ. സുന്ദര്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. പി. ടി. എ പ്രസിഡന്റ് സാബു സേവ്യര്‍ അധ്യക്ഷത വഹിച്ചു. എന്‍. കെ. മീനാക്ഷി, പി. വാസുദേവന്‍, ടി. പി. ഷിജു, രാജന്‍, പി. ഒ. വിനോയ്, പി. സിന്ധു, കുമാരി സ്‌നിഗ്ദ്ധ എന്നിവര്‍ സംസാരിച്ചു.

 

ലൈബ്രറിയും പരിസരവും വൃത്തിയാക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്. ലൈബ്രറിയും പരിസരവും വൃത്തിയാക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. പരിപാടി വാര്‍ഡംഗം രാധ ഉദ്ഘാടനം ചെയ്തു, വാര്‍ഡ് അംഗങ്ങളായ സഫില പടയന്‍, വിജീഷ് ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍, സെക്രട്ടറി എം ശശി ലൈബ്രറി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.

ഡിവൈഎഫ്‌ഐ വൃക്ഷത്തൈ നട്ടു

‘ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം ചേകാടിയില്‍ ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു.മുഹമ്മദ്ഷഫി,എല്‍ദോസ്ബാബു, പ്രേംജി എന്നിവര്‍ പങ്കെടുത്തു.

1001 മരതൈകള്‍ നട്ടുപിടിപ്പിച്ചു മാതൃകയായി വാളേരി ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

ലോക പരിസ്ഥിതി ദിനത്തില്‍ എടവക ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 1001 മരതൈകള്‍ നട്ടു പിടിപ്പിച്ചു വാളേരി ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 2/4 ടൗണ്‍ മുതല്‍ പുതുശ്ശേരി വരെയുള്ള ഭാഗങ്ങളിലാണ് മരതൈകള്‍ നട്ടത്…..2/4 വ്യാപാരി വ്യവസായി ഏകോപന സമിതിയും അനശ്വര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് മൂളിത്തോടും പരിപാടിയില്‍ സഹകരിച്ചു… തൈ നടല്‍ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒആ പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, ജില്ലാ പഞ്ചായത്ത് അംഗം വിജയന്‍. കെ, മെമ്പര്‍ മാരായ ഉഷ വിജയന്‍,ഗിരിജ സുധാകരന്‍, വാളേരി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിബി മേക്കര, അധ്യാപകരരായ രാജീവ് എ. ടി,ജെസ്സി ലൂയിസ്,സൗമ്യ. ഗ. രാജു, ജിന്‍സി, അനു അശോക്,മൊയ്തു. ഗ. ഠ. എന്നിവര്‍ പങ്കെടുത്തു.

ഭൂമിക്കൊരു തണലേകാം

 

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഭൂമിക്കൊരു തണലേകാം എന്ന പ്രചരണാര്‍ത്ഥം വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കണ്ടത്തുവയല്‍ ജി.എല്‍.പി സ്‌കൂള്‍, ഹോമിയോ ഡിസ്പന്‍സറി എന്നിവിടങ്ങളില്‍ വ്യക്ഷതൈകള്‍ നട്ടു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ ഇ.കെ.സല്‍മ്മത്ത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കണ്ടത്തുവയല്‍ ഡോക്ടര്‍ ഷാജുന്നിസ രാഷ്ട്രീയ നിരീക്ഷകന്‍ കെ സി ഷൈജല്‍ സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സാലിം അദ്ധ്യാപകര്‍ വാര്‍ഡ് തല ആര്‍ ആര്‍ ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍ക്കി.

ഡിവൈഎഫ്‌ഐ എടവക മേഖല കമ്മിറ്റി

ലോക പരിസ്ഥിതി ദിനം ഡിവൈഎഫ്‌ഐ എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തെ നടല്‍ പഴശ്ശിനഗര്‍ യൂനിറ്റില്‍ വയനാട് ജില്ലാ പഞ്ചായത്ത് എടവക ഡിവിഷന്‍ മെമ്പര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു,പഴശ്ശിനഗര്‍ ബ്രാഞ്ച് സെക്രട്ടറി ഹരിദാസ് കെവി ,ജാഫര്‍ എം ,അഫ്‌നാസ് ,നഫ്സല്‍ ,ജാഫര്‍ കെവി,സാബിത് എന്നിവര്‍ നേതൃത്വം നല്‍കി

പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു

പനമരം,അഞ്ചു കുന്ന് പൊതു ജന ഗ്രന്ഥാലയത്തില്‍ വെച്ച് പനമരംപഞ്ചായത്ത് ലൈബ്രറി നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ നട്ടു കൊണ്ട് പനമരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആസ്യ ടീച്ചര്‍ പി.എം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡന്റ് പി.ശിവരാമന്‍ മാസ്റ്റര്‍ അധ്യക്ഷനായി. 20-ാം വാര്‍ഡ് മെമ്പര്‍ തുഷാര ഷിജു കെ,.സതീദേവി ശ്രീമതി അന്നമ്മ , പ്രസീറ്റ,ഒ. രഖില്‍, എന്നിവര്‍ സംസാരിച്ചു. ശ്രീമതി പി. രജനി നന്ദി പ്രകാശിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി കാവ്യ സന്ധ്യയും ശാസ്ത സാഹിത്യ പരിഷത്തിന്റെ വനവല്‍കരണ പരിപാടിയും സംഘടിപ്പിച്ചു.

ചീരാലിലെ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു

പരിസ്ഥിതി ദിനത്തില്‍ചീരാലിലെ പാതയോരങ്ങളില്‍ വൃക്ഷതൈകള്‍ നട്ട് വനിതാ കൂട്ടായ്മ, സബീന ഉമ്മര്‍, ഷിജി സുബ്രമണ്യന്‍, സുന്ദര മണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാതയോരത്ത് ഫലവൃക്ഷ തൈകള്‍ നട്ടത്.

തെറ്റ് റോഡ് – തിരുനെല്ലി റോഡിന്റെ ഇരു വശങ്ങളിലും പുഷ്പ്പിക്കുന്ന വൃക്ഷ തൈകള്‍ നട്ടു

ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി തോല്‍പ്പെട്ടി സ്റ്റേഷന്‍ പരിധിയില്‍ തെറ്റ് റോഡ് – തിരുനെല്ലി റോഡിന്റെ ഇരു വശങ്ങളിലും പുഷ്പ്പിക്കുന്ന വൃക്ഷ തൈകള്‍ നാട്ടു പിടിപ്പിച്ചു.150 ചെടികള്‍ ആണ് നട്ടത്. ചടങ്ങ് തിരുനെല്ലി ഗ്രാമപഞ്ചായത്തു പ്രസിഡന്റ്. ശ്രീ. ബാലകൃഷ്ണന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ു. സുനില്‍, ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍. ഗ. ജ. അബ്ദുല്‍ ഗഫൂര്‍, ഋ. ഉ. ഇ പ്രസിഡന്റ് ദിലീപ് നെടുതന, സ്റ്റാഫ്, ഋ ഉഇ മെമ്പര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.

മാനന്തവാടി നഗരസഭ പരിസ്ഥിതി ദിനത്തില്‍ വ്യക്ഷതൈ നട്ടു

മാനന്തവാടി നഗരസഭ പരിസ്ഥിതി ദിനത്തില്‍ വ്യക്ഷതൈ നട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രക്‌നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷമാരായ മാര്‍ഗരറ്റ് തോമസ്, പി.വി.ജോര്‍ജ് , സീമന്തിനി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ബത്തേരിയില്‍ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ തൈകള്‍ നട്ടു

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ബത്തേരിയില്‍ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ തൈകള്‍ നട്ടു. തദ്ദേ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ചുമൊക്കെയാണ് തൈകള്‍ നട്ടത്.സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷതൈകള്‍ നട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും, സന്നദ്ധ സംഘടനകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ചുമൊക്കെയാണ് വൃക്ഷതൈകള്‍ നട്ട് പരിസ്ഥി ദിനാചരണം നടത്തിയത്. ഓടപ്പള്ളം സ്‌കൂളില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും, ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും സംയുക്തമായ സംഘടിപ്പ് പരിസ്ഥിതി ദിനാചരണത്തില്‍ വൃക്ഷ തൈ നട്ട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സബ്ജഡ് കെ രാജേഷ് ഉല്‍ഘാടനം ചെയ്തു. എച്ച് എം ഗീത അദ്യക്ഷയായി. കൗണ്‍സിലര്‍ പ്രിയ വിനോദ്, ഡിഎഫ്ഒ ഹരിലാല്‍, ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തൈനടീല്‍ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ്, കൗണ്‍സിലര്‍ പി കെ സുമതി, ലിജോ ജോണി, ഡോ. യു ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സുന്ദര്‍ലാല്‍ ബഹുഗുണയുടെ സ്മരണാര്‍ഥം പൂമല ഗവ. എല്‍ പി സ്‌കൂളില്‍ കുടുംബ മരം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാമില ജുനൈസ് ഉല്‍ഘാടനം ചെയ്തു. ബീനാച്ചി ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉല്‍ഘാടനം ചെയ്തു. ജോയി, എല്‍ദോ എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തില്‍ ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രചരണാര്‍ഥം ടൂറിസം സ്ഥാപനങ്ങളുടെയോ, സ്ഥാപന നടത്തിപ്പുകാരുടെ വീടുകളുടെ സമീപത്ത പാതയോരത്തുംതൈകള്‍ നട്ടുസംരക്ഷിക്കുന്ന പരിപാടിക്ക് തുടക്കംകുറിച്ചു. പദ്ധതിയുടെ താലൂക്ക് തല ഉ്ല്‍ഘാടനം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹരിലാലും, ഡിറ്റിപിസ് സെക്രട്ടറി ബി ആനന്ദും മലവയലില്‍ തൈനട്ട് ഉല്‍ഘാടനം ചെയ്തു. അനീഷ് ബി നായര്‍ അധ്യക്ഷനായി.

മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ വൃക്ഷതൈ നട്ടു

മാനന്തവാടി പഴശ്ശിപാര്‍ക്കിലെ പരിസ്ഥിതി ദിനാചരണം ടൂറിസം ഡെപ്യുട്ടി ഡയരക്ടര്‍ കെ രാധാകൃഷ്ണന്‍, ഡി ടി പി സി മെമ്പര്‍ സെക്രട്ടറി ബി ആനന്ദ് എന്നിവര്‍ വൃക്ഷതൈ നട്ട് നിര്‍വ്വഹിച്ചു.

കുണ്ടാല ശാഖ മുസ്ലിം യൂത്ത് ലീഗ്

കുണ്ടാല ശാഖ മുസ്‌ളിം യൂത്ത് ലീഗിന്റ് നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ഗ്രാമ പഞ്ചായത്തംഗം ഹസീന ശിഹാബുദീന്‍ ഉദ്ഘാടനം ചെയ്തു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്‍, കെ കെ ജാഫര്‍, പി നിസാര്‍, എം കെ അമ്മദ് എന്നിവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!