ഡി എം വിംസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ആസാദിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നീഹാരം എന്ന പരിസ്ഥിതി ക്ലബ്ബിന് കീഴില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ആചരിച്ചു.ഉദ്ഘാടനം ഡീന്‍ ഡോക്ടര്‍ ഗോപകുമാരന്‍ കര്‍ത്ത വൃക്ഷ തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു. വൈസ് ഡീന്‍ ഡോ.എ പി. കാമത്, യൂണിയന്‍ ഭാരവാഹികളായ കാര്‍ത്തിക് സി എസ്, അബ്‌സല്‍ റഫീഖ്, ഹീരാ തോമസ്, അനന്തു അനില്‍, അര്‍ജുന്‍ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ വൃക്ഷ തൈ നടുന്നു.