ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ജനതാദള്‍ ധര്‍ണ സംഘടിപ്പിച്ചു
കേന്ദ്രഭരണം വേട്ടയാടുന്ന ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനതാദള്‍ എസ് വെള്ളമുണ്ടയില്‍ പോസ്റ്റ് ഓഫീസിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.പുത്തൂര്‍ ഉമ്മര്‍,റഷീദ് ഇറുമ്പന്‍,ഷബീറലി വെള്ളമുണ്ട, സിവി മജീദ്, യൂസഫ് എന്നിവര്‍ സംസാരിച്ചു.