തൊണ്ടര്‍നാട് പോലീസ് മരച്ചീനി വിതരണം നടത്തി
തൊണ്ടര്‍നാട് പോലീസ് ആദിവാസിക്കോളനികളില്‍ മരച്ചീനി വിതരണം നടത്തി.പുതുശേരിയിലെ കര്‍ഷകന്‍ പാറക്കുണ്ടില്‍ കോയക്കുട്ടിയാണ് തന്റെ കൃഷിയിടത്തിലെ മരച്ചീനി ദുരിതമനുഭവിക്കുന്ന ആദിവാസിക്കോളനികളില്‍ വിതരണം ചെയ്യാനായി തൊണ്ടര്‍നാട് എസ്എച്ച്ഒ ധനഞ്ജയദാസ് ടി.വി യെ ഏല്‍പിച്ചത്.വിളവെടുപ്പിനും വിതരണത്തിനും എഎസ്‌ഐ ശ്രീവല്‍സന്‍ ,സിപിഒമാരായ ധനേഷ്, അനില്‍, പ്രസാദ്, സക്കീന എന്നിവരും കോയക്കുട്ടി, ഭാര്യ ലൈല, മകള്‍ ഷംന എന്നിവരും നേതൃത്വം നല്‍കി.