പിരിച്ചു വിട്ട നഴ്സിനെ ജോലിയില്‍ തിരിച്ചെടുക്കണം :മെഡിക്കല്‍ ഓഫീസര്‍.
തവിഞ്ഞാലില്‍ പാലിയേറ്റീവ് നഴ്സിനെ പിരിച്ചു വിട്ട് പുതിയ നിയമനം നടത്താനുള്ള തീരുമാനം വഴിതിരിവിലേക്ക്. ഗ്രാമ പഞ്ചായത്തുകളില്‍ താല്കാലികമായി ജോലി ചെയ്യുന്നവരെ തല്ക്കാലം പിരിച്ചു വിടരുതെന്ന സര്‍ക്കാര്‍ തീരുമാനവും പിരിച്ചു വിടപ്പെട്ട നഴ്സിനെ തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശവുമാണ് സംഭവം പുതിയ വഴിത്തിരിവിലേക്കു നയിക്കുന്നത്.