കുറ്റിക്കാടുകള്‍ വെട്ടിമാറ്റി വനപാലകര്‍

0

 

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള റോഡരികില്‍ ഡ്രൈവര്‍മാര്‍ക്കും സഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കുറ്റിക്കാടുകള്‍ വെട്ടിമാറ്റി വനപാലകര്‍.കാട്ടിക്കുളം മുതല്‍ തോല്‍പ്പട്ടി വരെയുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള അടിക്കാടുകളാണ് വയനാട് വന്യജീവി തോല്‍പ്പെട്ടി റെയിഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വെട്ടിമാറ്റുന്നത്.ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തി ആരംഭിച്ചത് ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ്.

പുതുമഴയില്‍ പാതയോരത്ത് കുറ്റിക്കാടുകള്‍ വളര്‍ന്നതിനാല്‍ ഇത് ഭക്ഷിക്കുന്നതിനായി വന്യമൃഗങ്ങള്‍ പാതയോരത്ത് എത്തുന്നത് പതിവാണ്.റോഡ് മറച്ച് കുറ്റിക്കാടുകള്‍ വളര്‍ന്ന് കിടക്കുന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളെ കാണാത്ത സ്ഥിതിയാണ്.ഇത് യാത്രക്കാര്‍ക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് വനപാലകര്‍ കാടുവെട്ടല്‍ പ്രവര്‍ത്തിയുമായ് രംഗത്തെത്തിയത്.സെപ്യൂട്ടി റെയിഞ്ചര്‍ അബ്ദുള്‍ ഗഫൂര്‍, ഫോറസ്റ്റര്‍ കെ കുഞ്ഞിരാമന്‍,ബി എഫ് ഒമാരായആദര്‍ശ് രാജ് ,കെ ആര്‍.വിഷ്ണു ,സന്ദിപ്ആര്‍എസ് ശിവരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാടുകള്‍ വെട്ടിമാറ്റുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!