ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം വെര്‍ച്വലായി സംഘടിപ്പിച്ചു.കൊവിഡ് പ്രതിസന്ധികാരണം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നേരിട്ടെത്താതെ ഒരു അധ്യായനവര്‍ഷ ആരംഭംകൂടി. സംസ്ഥാനത്തെ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തു.
പതിവ് തെറ്റിക്കാതെ ബീനാച്ചി സ്‌കൂളില്‍ പ്രവേശനോത്സവം
വര്‍ണ ബലൂണുകളും കൂട്ടുകൂടലും കരച്ചിലും ബഹളങ്ങളൊന്നുമില്ലാതെ.കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കുട്ടികള്‍ക്ക് നേരിട്ട് സ്‌കൂളിലെത്തി പഠനം സാധ്യമാകാത്ത അവസ്ഥയാണ് പുതിയ അധ്യായന വര്‍ഷത്തിലും. എന്നാണ് ഇനി സ്‌കൂള്‍ പഠികടന്ന് ക്ലാസ് മുറികളിലെത്തി കൂട്ടുകൂടി ഇരുന്നു പഠിക്കാനാവുക എന്നറിയല്ല. എങ്കിലും പ്രവേശനോല്‍സവം എല്ലാ സ്‌കൂളുകളും ഓണ്‍ലൈനായി തന്നെ ഗംഭീരമായി കുട്ടികളുടെ കലാപരിപാടികളോടെ നടത്തി. ബത്തേരി ബീനാച്ചി സ്‌കൂള്‍ സാധാരണ അധ്യായനവര്‍ഷം ആരംഭം പോലെ തോരണങ്ങള്‍ തൂക്കി അലങ്കരിച്ചാണ് പ്രവേശനോല്‍സവം നടത്തിയത്. പ്രവേശനോല്‍സവം ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.അപ്പോഴും വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് പരിപാടിയില്‍ പങ്കെടുത്തത്. കവാടം മുതല്‍ വര്‍ണമാലകള്‍ തൂക്കിയാണ് സ്‌കൂള്‍ അങ്കണം അധ്യാപകരും പിടിഎയും ചേര്‍ന്ന് അലങ്കരിച്ചത്. ഡിവിഷന്‍ കൗണ്‍സിലര്‍ രാധാബാബു അധ്യക്ഷയായി. എച്ച് എം എം വി ബീന, അനിത കുമാരി, എസ് കൃഷ്ണകുമാര്‍, കെ പി സാബു എന്നിവര്‍ സംസാരിച്ചു
പൂമല ഗവ.എല്‍പിസ്‌കൂളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു
പൂമല ഗവ.എല്‍പിസ്‌കൂളില്‍ ഓണ്‍ലൈനായി വിവിധ പരിപാടികളോടെ പ്രവേശനോല്‍സവം സംഘടിപ്പിച്ചു. ബത്തേരിനഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ് ഉല്‍ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മി്റ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ് അധ്യക്ഷയായി. സലിം മഠത്തില്‍, ബിന്ദുസജി പി പി അയ്യൂബ്, അനില്‍കുമാര്‍, എച്ച് എം പി ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഓണ്‍ലൈനായി നടത്തി.
ഡബ്ല്യു എം ഒ ഇംഗ്ലീഷ് അക്കാദമിയില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു
വെള്ളമുണ്ട ഡബ്ല്യു എം ഒ ഇംഗ്ലീഷ് അക്കാദമിയില്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി സ്‌കൂള്‍ കണ്‍വീനര്‍ കെ അഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പല്‍ ആയിഷ തബസ്സും അധ്യക്ഷയായിരുന്നു. പരിപാടിയില്‍ പി.ടി എ. പ്രസിഡന്റ് ഇബ്രാഹിം മണിമ, എസ് കെ തങ്ങള്‍, എം ശശി, സുമയ്യ, വര്‍ണ്ണ ബി.ജി ,അര്‍ഷിദ എന്നിവര്‍ സംസാരിച്ചു.
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി രാധാ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ,പിടിഎ പ്രസിഡണ്ട് നൗഷാദ് കോയ അധ്യക്ഷത വഹിച്ചു,ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വെള്ളമുണ്ട ഗവ:മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം 2021
വെള്ളമുണ്ട ഗവ:മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഈ അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജുനൈദ് കൈപ്പാണി ഓണ്‍ലൈനായി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് ശ്രീ ടി.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ പി.സി തോമസ് സ്വാഗതം ആശംസിച്ചു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി.സുധി രാധാകൃഷ്ണന്‍ പ്രവേശന ദിനസന്ദേശം നല്‍കി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീര്‍ കുനിങ്ങാരത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍
ശ്രീ.അനില്‍കുമാര്‍ എം.പി എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി കെ സുധ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം അമരക്കുനിയിലെ അഖിലിന്റെ വീട്ടിലെത്തി ബുക്കും പുസ്തകവും മധുരവും നല്‍കിയാണ് ഇത്തവണ നടത്തിയത്. ഈ വര്‍ഷം ആദ്യമായി സ്‌കൂളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിയാണ് ബൈജു ഷൈല ദമ്പതികളുടെ മകന്‍ അഖില്‍.പ്രവേശനോത്സവത്തോടനുബന്ധിച്ച് വീടിന്റെ മുറ്റത്ത് തോരണങ്ങളും ബലൂണും അലങ്കരിച്ചായിരുന്നു അഖിലിന്റെ രക്ഷകര്‍ത്താക്കള്‍ ജനപ്രതിനിധികളെയും അധ്യാപകരെയും സ്വീകരിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍ വിദ്യാര്‍ത്ഥിക്ക് പഠനോപകരണം നല്‍കി ഉദ്ഘാടനം ചെയ്തു..പ്രിന്‍സിപ്പള്‍ സി. ആന്‍സിന അധ്യക്ഷയായിരുന്നു. ഷിബു ഠഡ, സി.സെലിന്‍, സി.ദയ എന്നിവര്‍ നേത്യത്വം നല്‍കി.
മേപ്പാടിയിലെ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം ഓണ്‍ലൈനായി നടന്നു
പഞ്ചായത്ത് തല ഉദ്ഘാടനം പ്രാമപഞ്ചയാത്ത് പ്രസിന്റ് ഓമന രമേശ് നിര്‍വഹിച്ചു. കല്‍പ്പറ്റ എംഎല്‍എ അഡ്വ ടി സിദ്ധീഖ് ആശംസകള്‍ നേര്‍ന്നു. കോട്ടനാട് ഗവ യുപി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്‌കൂള്‍ എന്നിവയാണ് ഓണ്‍ലൈനില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചതില്‍ ചില സ്‌കൂളുകള്‍. സെന്റ് ജോസഫ്സ് യുപി സ്‌കൂളില്‍ ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു.സെന്റ് ജോസഫ്സ് യു.പി.സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ഫാദര്‍ ജോണ്‍സണ്‍ അവരേവ് അദ്ധ്യക്ഷനായിരുന്നു. കോട്ടനാട് ഗവ യുപി സ്‌കൂളില്‍ വെര്‍ച്വലായി സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ വാര്‍ഡ് അംഗം രാധ രാമസ്വാമി അധ്യക്ഷയായിരുന്നു. ടി സിദ്ദീഖ് എംഎല്‍എ, സയി ശ്വേത ടീച്ചര്‍, കോമഡി താരം രശ്മി, സന്‍ജ്ു തുടങ്ങിയ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു
അക്ഷരച്ചിറകിലേറി അറിവിന്നാകാശത്തേക്ക് കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍
അക്ഷരച്ചിറകിലേറി അറിവിന്നാകാശത്തേക്ക് എന്ന പ്രമേയത്തില്‍ ‘അക്ഷരക്കൂട്ട്’ ഒരുക്കുകയാണ് പ്രവേശനോത്സവത്തില്‍ കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍.പ്രവേശനോത്സവം ‘അക്ഷരക്കൂട്ട്’ ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ കുട്ടി പാട്ട് പാടി കുട്ടികളോട് വെര്‍ച്വലായി ഇന്റാക്ട് ചെയ്താണ് ഉദ്ഘാടനം നടത്തിയത്. വിദ്യാലയത്തില്‍ പ്രത്യേകം സജ്ജീകരിച്ച മീഡിയാ സ്റ്റുഡിയോ കേന്ദ്രമായി, വിദ്യാലയത്തില്‍ പുതുതായി അഡ്മിഷന്‍ എടുത്ത എല്ലാ കുട്ടികള്‍ക്കും ഗൂഗ്ള്‍ മീറ്റ് പ്ലാറ്റ് ഫോമിലും മറ്റു മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ യൂട്യൂബ് ചാനലിലുമാണ് പരിപാടി ലൈവായി പങ്കെടുത്തത്. വിദ്യാലയത്തിലേക്ക് ആദ്യ ദിനമിറങ്ങുന്ന കുട്ടിക്ക് വീട്ടിനകത്ത് തന്നെ അക്ഷരക്കൂട് ഒരുക്കയാണ് പ്രവേശനോത്സവം വേറിട്ടതാക്കിയത്. വിദ്യാലയത്തിലെ കേന്ദ്രത്തില്‍ നിന്നും വര്‍ണ്ണാഭമായ ഇന്റാക്ടീവ് പ്രവര്‍ത്തനങ്ങും, കലാപരിപാടികളും, അക്ഷര കളികളും, കുട്ടികളോട് ആശയ വിനിമയം നടത്തുന്ന, കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ‘അക്ഷരക്കൂട്ടി’ ന്റെ പ്രത്യേകതയാണ്. ഈ വര്‍ഷം മുഴുവനും കുട്ടികളുടെ കൂട്ടായി കൂടെ നില്‍ക്കാന്‍ വിദ്യാലയത്തിലെ സ്വന്തം കാര്‍ട്ടൂണ്‍ കഥാപാത്രമായ ‘മിക്കു’ വിനെ ഇന്നത്തെ അക്ഷര കൂട്ടില്‍
കുട്ടികള്‍ക്ക് സമ്മാനമായി സമര്‍പ്പിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പയന്തോത്ത് മൂസ, പി.ടി.എ പ്രസിഡണ്ട് സുലൈമാന്‍ ഇസ്മാലി,സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി, വിവിധ കേന്ദ്രങ്ങളില്‍ നിന്നും വാര്‍ഡ് കൗണ്‍സിലര്‍ ശരീഫ ടീച്ചര്‍, കല്പറ്റ എസ്.എസ്.കെ, ബി.പി.ഒ ഷിബു ,വട്ടക്കാരി മജീദ്, അധ്യാപകരായ അലി കെ. വിജിഷ രതീഷ്, റംല ഹര്‍ഷല്‍, എച്ച്.എം. ശ്രീലത പി.ഒ, അയ്യൂബ് എം എന്നിവര്‍ സംസാരിച്ചു