ലൈഫ് ഭവന പദ്ധതി രണ്ടാംഘട്ട ഗഡു വിതരണം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി രണ്ടാംഘട്ട ആദ്യ ഗഡു വിതരണോദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂഡമ്പത്ത് അദ്ധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തുപ്പുകര , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ മെജോ, സെക്രട്ടറി ഇ.കെ ബാലകൃഷ്ണന്‍, വി.ഇ.ഒ, മെമ്പര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. 18ാം വാര്‍ഡ് മെമ്പര്‍ ബിനു കുന്നത്ത് ചടങ്ങില്‍ നന്ദി പറഞ്ഞു.