ബത്തേരി-സത്യസായി സേവ സംഘടന ലോക്ക് ഡൗണ്‍ കാലത്ത് സംഘടിപ്പിച്ചു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴുപ്പത്തൂര്‍ മണല്‍വയല്‍ കാട്ടുനായ്ക്ക കോളനിയിലും സമീപ പ്രദേശ നിവാസികള്‍ക്കും 10 കിലോ വീതമുള്ള സായി അമൃത കലശ കിറ്റുകള്‍ വിതരണം ചെയ്തു.സത്യസായി സേവ സംഘടന ജില്ല പ്രസിഡണ്ട് ബാബു കട്ടയാടും ബത്തേരി മുനിസിപ്പാലിറ്റി സ്ഥിരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ സഹദേവനും ചേര്‍ന്നാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
കൗണ്‍സിലര്‍ ഷൗക്കത്ത് കള്ളിക്കൂടന്‍ അദ്ധ്യക്ഷനായി. കുട്ടന്‍ താളൂര്‍, റ്റി ഉണ്ണിക്കൃഷ്ണന്‍, കെ എം പുഷ്പലത, കെ സി ജാനകി എന്നിവര്‍ സംസാരിച്ചു