ഇന്ധനവില വീണ്ടും കൂട്ടി

0

കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസല്‍ വില 91.50 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില.
ഈ മാസം മാത്രം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസത്തെ വില വര്‍ധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോള്‍ വില 100 കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ വില 100 കടന്നിരുന്നു.

ഇന്ത്യയിലുടനീളമുള്ള പല നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡ് നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!