കമ്മ്യൂണിറ്റി കിച്ചണ്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

0

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനം നിലച്ച കമ്മ്യൂണിറ്റി കിച്ചണ്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.മേപ്പാടി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 20 രൂപയ്ക്ക് ഊണ് നല്‍കുന്നതാണ് പദ്ധതി.20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതോടൊപ്പം ഭക്ഷണം പാഴ്‌സലായി എത്തിച്ചുകൊടുക്കുകയെന്നതും സമൂഹ അടുക്കള പദ്ധതിയുടെ ലക്ഷ്യമാണ്.സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം നല്ല നിലയില്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!