ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളില്‍ പാലിച്ചില്ലെങ്കില്‍ മന്ത്രിമരുടേത് ഉള്‍പ്പടെയുള്ള ഔദ്യോഗിക പേജുകള്‍ ട്വിറ്ററില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയേക്കും. വിഷയത്തില്‍ ട്വിറ്ററിനെതിരെ ഉണ്ടാകുന്ന നിയമ നടപടികള്‍ക്ക് പുറമേയാണ് ഇക്കാര്യം കേന്ദ്രം പരിഗണിക്കുന്നത്. ഒപ്പം കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസില്‍ സഹകരിച്ചില്ലെങ്കില്‍ ട്വിറ്ററിനെതിരെ കേസെടുക്കണോ എന്ന വിഷയത്തില്‍ ഡല്‍ഹി പൊലീസും ഉടന്‍ തീരുമാനമെടുക്കും. ഇതുവരെ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് നടപടികള്‍ കൈകൊള്ളുക.
ഭേദഗതി ചെയ്ത ഐ.ടി. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ട്വിറ്റര്‍ കേന്ദ്രസര്‍ക്കര്‍ പോര് ക്ലൈമാക്‌സിലെയ്ക്ക് നീങ്ങുകയാണ്. ഏറെക്കാലമായി നിലനില്‍ക്കുന്ന ട്വിറ്റര്‍ -കേന്ദ്ര സര്‍ക്കാര്‍ ഭിന്നതയുടെ തുടര്‍ച്ചയാണ് ഈ പോര്. ടൂള്‍കിറ്റ് വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന്റെ നടപടികളെ അംഗീകരിച്ചിട്ടില്ല. റെഡ് ഫോര്‍ട്ട് ആക്രമണ വിഷ്യത്തില്‍ ക്യത്യമായ വിവരങ്ങള്‍ അല്ല ട്വീറ്റര്‍ പങ്ക് വച്ചത് എന്നതടക്കമാണ് ആരോപണം.
ചൈനയുടെ അതിര്‍ത്തിലംഘന വിഷയത്തിലും ട്വിറ്ററിന്റെ നിലപാട് ഇന്ത്യ വിരുദ്ധമായിരുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ആജ്ഞാപിയ്‌ക്കേണ്ട അനുസരിച്ചാല്‍ മതി എന്നതാകും ട്വിറ്ററിനോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട്. ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി ഔദ്യോഗിക അക്കൗണ്ടുകള്‍ ട്വിറ്ററില്‍ നിന്ന് പിന്‍വലിക്കു. പ്രധാനമന്ത്രിയുടേത് മുതല്‍ വിവിധ മന്ത്രാലയങ്ങളുടേത് അടക്കമുള്ള അക്കൗണ്ടുകളാകും പിന്‍വലിക്കുക.
ട്വിറ്റര്‍ ഇന്നലെ നടത്തിയ പ്രതികരണത്തെ തള്ളിയതിന് തുടര്‍ച്ചയായാണ് ഡല്‍ഹി പൊലീസിന്റെ നീക്കങ്ങള്‍. അന്വേഷണവുമയി ട്വിറ്റര്‍ സഹകരിക്കുന്നില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്.. 1.75 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ ട്വിറ്ററിനുള്ളത്. സര്‍ക്കാറിന്റെ നിലപാടിനെ എതിര്‍ത്ത് മുന്നോട്ട് പോവുക എന്നത് അതുകൊണ്ട് തന്നെ ട്വിറ്ററിനെ പ്രതിസന്ധിയാകും.