രണ്ടാം ഡോസ് വാക്‌സിന്‍ മാറിയാല്‍ ആരോഗ്യപ്രശ്‌നങ്ങളില്ല; വ്യക്തമാക്കി കേന്ദ്രം

0

ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനില്‍ നിന്ന് രണ്ടാം ഡോസ് വാക്‌സിന്‍ മാറിയാല്‍ കുഴപ്പമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ കൊവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ്. രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന വാക്‌സിന്‍ ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ബദ്നി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 20 ഗ്രാമീണര്‍ക്ക് കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ശേഷം കൊവാക്‌സിന്‍ നല്‍കി. ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓഡാഹി കലാനില്‍ നിന്നുള്ള 20 ഓളം പേര്‍ക്ക് അവരുടെ ആദ്യത്തെ വാക്‌സിന്‍ കോവിഷീല്‍ഡ് നല്‍കി. എന്നാല്‍ മെയ് 14 ന് അവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍ കോവാക്‌സിന്‍ കുത്തിവയ്ക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!