കോവിഡ് രോഗപ്രതിരോധത്തിനുള്ള സാനിറ്റൈസര്‍, മാസ്‌ക,് പള്‍സ് ഓക്‌സിമീറ്റര്‍, പി പി ഐ കിറ്റ് മുതലായ ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ അരവിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു.
മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനും അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനും എസ്ഡിപിഒ മാര്‍ക്കും എസ്എച്ച്ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണോ വില്‍ക്കുന്നതെന്ന് നിരീക്ഷിക്കുന്നതിന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.