കുമിള്‍ വാട്ടം രോഗബാധയെ തുടര്‍ന്ന് നൂറ്റി മൂപ്പത് ഏക്കറിലെ നെല്‍കൃഷി നശിച്ച ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ വേമോം പാടം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്നാണ് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍മാരായ കെ രഘുകുമാര്‍, ജമീല കുന്നത്ത് എന്നിവര്‍ പാടശേഖരത്തെത്തിയത്.
ഫംഗസ് രോഗബാധയാണുണ്ടായതെന്നും,പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മാത്രമെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുള്ളുവെന്നും കര്‍ഷകരുടെ ദുരിതാവസ്ഥ കണക്കിലെടുത്ത് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ പറഞ്ഞു, മാനന്തവാടി കൃഷി ഓഫിസര്‍ എ ടി വിനോയ്, വാര്‍ഡ് കൗണ്‍സിലര്‍ വര്‍ഗീസ് ജേക്കബ് എന്നിവരും സംഘത്തോടപ്പുമുണ്ടായിരുന്നു