കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ജോലി ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ും ഭക്ഷ്യദാന്യ കിറ്റുകള്‍ നല്‍കി മുനിസിപ്പല്‍ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍.
മാനന്തവാടി മുനിസിപ്പാലിറ്റി പതിനൊന്നാം ഡിവിഷന്‍ ചെറൂറിലെ അഞ്ചോളം ആദിവാസി കോളനിയിലുള്ളവര്‍ക്കാണ് മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഭക്ഷ്യദാന്യകിറ്റുകള്‍ നല്‍കിയത്.
നെടുമാനികോളനി, കുന്നത്ത് കോളനി, കാരമൊട്ടമ്മല്‍ കോളനി, അണ്ണി ചെറൂര്‍ കോളനി എന്നിവിടങ്ങളിലെ 95 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.കോളനിയില്‍ കോവിഡ് രോഗംബാധിച്ചവര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും, ജോലിക്ക് ഒന്നും പോകാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയും ചെയ്യുന്ന ആദിവാസി കുടുംബങ്ങള്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്.പി. ആര്‍. ഉണ്ണിക്യഷ്ണന്‍, ലാല്‍സണ്‍, നിഷാന്ത്, ബൈജു, രമ മോഹനന്‍
സുനിത, കല്ല്യാണി, എന്നിവരുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തു.