മോഡി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളിലും ജനാധിപത്യവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍,എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ,ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു.വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും കറുത്ത കൊടികളും പ്ലകാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
കല്‍പ്പറ്റയില്‍ എ കെ ജി ഭവനില്‍ പ്രതിഷേധ പരിപാടി സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് പി എ മുഹമ്മദ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ്, ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ്, എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം സാന്ദ്രാ രവീന്ദ്രന്‍ എന്നിവര്‍ പങ്കാളികളായി