കോവിഡ് ഡൊമിസിലറി കെയര്‍ സെന്റര്‍ ഒരുക്കി സമൂഹത്തിന് മാതൃകയാവുകയാണ് ഒരു പറ്റം യുവാക്കള്‍. സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യ മേഖലകളിലൂടെ സാന്ത്വനത്തിന്റെ കരസ്പര്‍ശമേകുകയാണ് ചെന്നലോട് യുകെയര്‍ യുവ കൂട്ടായ്മ.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തരിയോട് ഗ്രാമ പഞ്ചായത്ത് ചെന്നലോട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ആരംഭിക്കുന്ന രണ്ടാമത് ഡൊമിസിലറി കെയര്‍ സെന്റര്‍ യുകെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഡ്മിഷന് വേണ്ടി സജ്ജീകരിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന സംഘടനയാണ് യു കെയര്‍. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍ യു കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നുണ്ട്.