കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 40-ാം വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.ഓണ്‍ലൈനായി സംഘടിപ്പിച്ച സമ്മേളനം ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞ ഡാലി ഡേവിസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞരും പൊതു സമൂഹവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.സംസ്ഥാന പരിസര വിഷയ സമിതി കണ്‍വീനര്‍ ടി.ആര്‍.സുമ മോഡറേറ്ററായി. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.ആര്‍.മധുസൂദനന്‍ അധ്യക്ഷനായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങളായ പ്രൊഫ: ടി.പി. കുഞ്ഞിക്കണ്ണന്‍, പ്രൊഫ:കെ.ബാലഗോപാലന്‍, ടി.കെ. ദേവരാജന്‍, സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, ഡോ: കെ.വി.തോമസ്, എം.കെ. വിലാസിനി, പി.അനില്‍കുമാര്‍, ടി.വി.വിനീഷ്, ടി.പി. സുഗതന്‍, കെ.ടി.തുളസീധരന്‍, പി.സുരേഷ് ബാബു, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം.കെ.ദേവസ്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.കെ. സുരേഷ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി കെ.വിനോദ് കുമാര്‍ അവലോകനം നടത്തി. പ്രതിനിധികള്‍ 4 മേഖലകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തി.